അടൽ പെൻഷൻ യോ​ജന: പെൻഷൻ തുക പ്രതിമാസം 5,000ൽ നിന്ന് 10,000 ആക്കാൻ നീക്കം

അടൽ പെൻഷൻ യോ​ജന പദ്ധതിയ്ക്ക് കീഴിലുള്ള പെൻഷൻ തുക ഇരട്ടിയാക്കാൻ നീക്കം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടൽ പെൻഷൻ യോ​ജന പദ്ധതിയ്ക്ക് കീഴിലുള്ള പെൻഷൻ തുക ഇരട്ടിയാക്കാൻ നീക്കം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) നൽകിയ നി‍ർദ്ദേശം സർക്കാ‍ർ പരി​ഗണനയിലാണ്.

പെൻഷൻ ഇരട്ടിയാകും

പെൻഷൻ ഇരട്ടിയാകും

അടൽ പെൻഷൻ യോജന (APY) പദ്ധതി വഴി ലഭിക്കുന്ന നിലവിലെ പെൻഷൻ തുക 5000 രൂപയാണ്. ഇത് പ്രതിമാസം 10000 രൂപയായി ഉയ‍ർത്തണമെന്നാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നി‍ർദ്ദേശം. സർക്കാർ ജോലി വേണ്ട, മാസം 5000 രൂപ പെൻഷൻ നിങ്ങൾക്കും ലഭിക്കും!! വെറുതേ കളയരുതേ...

വരിക്കാരുടെ എണ്ണം കൂടും

വരിക്കാരുടെ എണ്ണം കൂടും

ഈ നിർദ്ദേശം പരിശോധിച്ച് വരികയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും സാമ്പത്തിക സേവന വകുപ്പ് ജോയിന്റ് സെക്രട്ടറി മദ്നേഷ് കുമാർ മിശ്ര വ്യക്തമാക്കി. നിലവിൽ 10.2 മില്യൺ ആളുകളാണ് അടൽ പെൻഷൻ യോ​ജന പദ്ധതിയ്ക്ക് കീഴിലുള്ളത്. വരിക്കാരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇത്തരത്തിലൊരു നി‍ർദ്ദേശം മുന്നോട്ടു വച്ചതെന്ന് പി.എഫ്.ആർ.ഡി.എ ചെയർമാൻ ഹേമന്ത് ജി കോൺട്രാക്ടർ പറഞ്ഞു. പ്രായം 18 കഴിഞ്ഞോ? നിങ്ങൾക്കും ചേരാം അടൽ പെൻഷൻ യോജനയിൽ; അപേക്ഷിക്കേണ്ടത് എങ്ങനെ??

ആവശ്യക്കാ‍ർ നിരവധി

ആവശ്യക്കാ‍ർ നിരവധി

പ്രതിമാസം 1,000 മുതൽ 5000 രൂപ വരെ ലഭിക്കുന്ന അഞ്ച് പെൻഷൻ സ്ലാബുകളാണ് നിലവിൽ ഉള്ളത്. എന്നാൽ ഉയർന്ന പെൻഷൻ തുക ആവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് നി‍ർദ്ദേശങ്ങൾ

മറ്റ് നി‍ർദ്ദേശങ്ങൾ

ഇതു കൂടാതെ പിഎഫ്ആർഡിഎ രണ്ട് നി‍ർദ്ദേശങ്ങൾ കൂടി മന്ത്രാലയത്തിന് സമ‍ർപ്പിച്ചിട്ടുണ്ട്. അടൽ പെൻഷൻ യോ​ജനയ്ക്കുള്ള ഓട്ടോ എൻറോൾമെന്റും പദ്ധതിയിൽ അം​ഗങ്ങളാകാനുള്ള പ്രായപരിധി 50 വയസ്സായി ഉയർത്തണമെന്നുള്ളതുമാണ് മറ്റ് രണ്ട് നിർദ്ദേശങ്ങൾ. നിലവിൽ അം​ഗങ്ങളാകാനുള്ള പ്രായപരിധി 18നും 40 വയസ്സിനുമിടയിലാണ്. ഇത് 50 വയസ്സായി ഉയ‍ർത്തിയാൽ കൂടുതൽ വരിക്കാരെ നേടാൻ സഹായിക്കും.

malayalam.goodreturns.in

English summary

Government Looks into Proposal to Double Pension Limit Under Atal Pension Yojana

The government is examining a proposal by the Pension Fund Regulatory and Development Authority (PFRDA) to increase the pension limit under Atal Pension Yojana (APY) to up to Rs 10,000 per month from the existing ceiling of Rs 5,000.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X