​ഗൾഫിൽ പോകാൻ ഇനി എന്തെളുപ്പം!!! യുഎഇ തൊഴിൽ വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

വിദേശ തൊഴിലാളികളുടെ വിസാ നിയമത്തിൽ വ്യാപക അഴിച്ചു പണികളുമായി യുഎഇ മന്ത്രിസഭായോഗം. വിസ നിയമങ്ങളിൽ തന്ത്രപ്രധാനമായ വൻ മാറ്റങ്ങളാണ് മന്ത്രിസഭായോ​ഗം പ്രഖ്യാപിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ​ഗൾഫ് ജോലി ഇനി വിദൂരമല്ല. വിദേശ തൊഴിലാളികളുടെ വിസാ നിയമത്തിൽ വ്യാപക അഴിച്ചു പണികളുമായി യുഎഇ മന്ത്രിസഭായോഗം. വിസ നിയമങ്ങളിൽ തന്ത്രപ്രധാനമായ വൻ മാറ്റങ്ങളാണ് മന്ത്രിസഭായോ​ഗം പ്രഖ്യാപിച്ചിരിക്കുന്നത്. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂമി​ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്​ തീരുമാനങ്ങളെടുത്തത്​.

തുക കെട്ടി വയ്ക്കേണ്ട

തുക കെട്ടി വയ്ക്കേണ്ട

സ്വകാര്യ മേഖലയിൽ ഒാരോ തൊഴിലാളിക്കും 3000 ദിർഹം വീതം കെട്ടി വയ്ക്കണമെന്നാണ് നിലവിലെ നിയമം. നിർബന്ധിത ബാങ്ക് ഗ്യാരന്റിയാണിത്. എന്നാൽ ഇതിന് പകരം ഇനി മുതൽ വർഷം 60 ദിർഹം മാത്രം ചെലവ് വരുന്ന ഇൻഷുറൻസ് നിർബന്ധമാക്കുന്നതാണ്​ യുഎഇയുടെ സുപ്രധാന മാറ്റങ്ങളിലൊന്ന്. കുവൈറ്റിലെ മലയാളികൾക്കും പണി പോകും; അടുത്ത മാസം 3000ൽ അധികം വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കും

ഇൻഷുറൻസ് പരിരക്ഷ

ഇൻഷുറൻസ് പരിരക്ഷ

ഈ ഇൻഷുറൻസ് പരിരക്ഷ അനുസരിച്ച് തൊഴിൽ സ്​ഥലത്തെ അപകടങ്ങൾ, അധിക ജോലി സമയ വേതനം, രോഗപ്രതിരോധ ചെലവുകൾ സേവനം അവസാനിപ്പിക്കുമ്പോൾ നൽകേണ്ട ആനുകൂല്യങ്ങൾ, മടക്കയാത്രാ ടിക്കറ്റ് എന്നിങ്ങനെ 20000 ദിർഹം വരെയുള്ള ചെലവുകൾക്ക് ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പാക്കും. പ്രവാസികൾ 48 മണിക്കൂറിനകം വിവാഹം രജിസ്റ്റ‍ർ ചെയ്യണം; ഇല്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും!!

കമ്പനിയ്ക്ക് ലാഭകരം

കമ്പനിയ്ക്ക് ലാഭകരം

പുതിയ പരിഷ്‌കാരം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കമ്പനികൾക്കും ലാഭകരമാണ്. കമ്പനികൾക്ക് ബിസിനസ് കൂടുതൽ എളുപ്പമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എൻആ‍ർഐകൾ കാത്തിരുന്ന പ്രവാസി ചിട്ടി രജിസ്ട്രേഷൻ 12 മുതൽ; എങ്ങനെ ചിട്ടിയിൽ ചേരാം?

വിസ കാലാവധി കഴിഞ്ഞാൽ

വിസ കാലാവധി കഴിഞ്ഞാൽ

ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ 48 മണിക്കൂർ നേരത്തേക്ക്​ യാതൊരു വിധ പ്രവേശന ഫീസും ഇൗടാക്കുകയില്ല. 50 ദിർഹം നൽകിയാൽ വിസ 96 മണിക്കൂർ ആക്കി വർധിപ്പിക്കാം. വിസ കാലാവധി കഴിഞ്ഞ്​ തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത്​ എത്തിയവർക്കും സ്വമേധയാ മുന്നോട്ടു വന്നാൽ നാട്ടിലേക്ക്​ മടങ്ങാനും അവസരം ലഭിക്കും. ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് തിരിച്ചുപോക്കിനുള്ള ഇളവ്. യുഎഇയ്ക്ക് പിന്നാലെ ബഹറിനിലും 10 വ‍‍ർഷത്തെ താമസവിസ

തൊഴിലന്വേഷക‍ർക്ക് കൂടുതൽ ഇളവ്

തൊഴിലന്വേഷക‍ർക്ക് കൂടുതൽ ഇളവ്

തൊഴിലന്വേഷക‍ർക്ക് കൂടുതൽ ഇളവുവകൾ നൽകുന്നതാണ് പുതിയ പരിഷ്കാരം. ജോലി തേടിയെത്തി കാലാവധി കഴിഞ്ഞും യു.എ.ഇയിൽ കഴിയുന്നവർക്ക്​ ഇവിടെ ജോലിയിൽ തുടരാൻ ആഗ്രഹമുണ്ടെങ്കിൽ അതിനായി ആറു മാസ കാലവധിയുള്ള വിസ അനുവദിക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി. യുഎഇയില്‍ 10 വര്‍ഷത്തേയ്ക്ക് താമസവിസ; അപേക്ഷിക്കാവുന്നത് ആ‍ർക്കൊക്കെ??

വിദ്യാ‍ർത്ഥികൾക്ക് വിസ നീട്ടാം

വിദ്യാ‍ർത്ഥികൾക്ക് വിസ നീട്ടാം

മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടു വർഷത്തേക്ക് വിസ നീട്ടാനും അവസരമുണ്ട്. ഇത് കൂടുതൽ അവസരങ്ങൾ ഇവ‍ർക്ക് ലഭിക്കാൻ കാരണമാകും. കഴിഞ്ഞ മാസത്തെ താമസ വിസ പ്രഖ്യാപനം അനുസരിച്ച് മെഡിക്കൽ, ശാസ്ത്ര, ഗവേഷണ-സാങ്കേതിക മേഖലകളിലുള്ള വിദഗ്ദ്ധർക്കും വിദ്യാർത്ഥികൾക്കും 10 വർഷത്തെ റെസിഡൻസി വിസയ്ക്ക് വരെ അപേക്ഷിക്കാവുന്നതാണ്.

ഈ വര്‍ഷം അവസാനം മുതൽ

ഈ വര്‍ഷം അവസാനം മുതൽ

ഈ വര്‍ഷം അവസാന പാദം മുതൽ പുതിയ ഇളവുകള്‍ നടപ്പാക്കി തുടങ്ങുമെന്നാണ് വിവരം. അടുത്തിടെ നിരവധി പരിഷ്കാരങ്ങൾ യുഎഇ നടപ്പിലാക്കിയിരുന്നു.

താമസവിസ

താമസവിസ

മേയിൽ യുഎഇയില്‍ 10 വര്‍ഷത്തെ പുതിയ താമസവിസയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരുന്നു. നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കുമാണ് വിസയ്ക്ക് അ‍ർഹതയുള്ളത്. കൂടാതെ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികളും വിസക്ക് അര്‍ഹരാണ്.

നിക്ഷേപക‍ർക്ക് സന്തോഷ വാ‍ർത്ത

നിക്ഷേപക‍ർക്ക് സന്തോഷ വാ‍ർത്ത

അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യുഎഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാമെന്നും മന്ത്രിസഭ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. മുമ്പ് 100 ശതമാനം ഉടമസ്ഥാവകാശം ലഭിച്ചിരുന്നില്ല. പുതിയ മാറ്റം കൂടുതല്‍ വ്യവസായികളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്.

പ്രവാസികൾ മടങ്ങാൻ വരട്ടെ

പ്രവാസികൾ മടങ്ങാൻ വരട്ടെ

ഗള്‍ഫ് വിട്ട് പ്രവാസികള്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് പ്രതീക്ഷ നല്‍കുന്ന പുതിയ പ്രഖ്യാപനങ്ങള്‍. യുഎഇ കൂടുതല്‍ ആകര്‍ഷക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നീക്കം.

malayalam.goodreturns.in

English summary

Sheikh Mohammed Announces New Job, Visa Rules in UAE

The Cabinet, chaired by His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, adopted a number of strategic decisions with regards to foreign workers' insurance in the private sector, as well as a legislative package of visa facilitations.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X