സ്വ‍ർണ വില ഈ മാസത്തെ ഏറ്റവും ഉയ‍‍ർന്ന നിരക്കിൽ

സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. പവന് 23,120 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വ്യാഴാഴ്ചയും പവന് 80 രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്നലെ പവന് 23,000 രൂപയും ഗ്രാമിന് 2,875 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 22,840 രൂപയാണ്. ജൂൺ ആദ്യ ആഴ്ച്ചയിൽ ആറ് ദിവസം ഈ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു.

സ്വ‍ർണ വില ഈ മാസത്തെ ഏറ്റവും ഉയ‍‍ർന്ന നിരക്കിൽ

23000 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഏപ്രിലിൽ നിലവിലെ വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു. 22600 രൂപയായിരുന്നു ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

ആ​ഗോള വിപണിയിലെ വില വർദ്ധനവാണ് ഇന്ന് ആഭ്യന്തര വിപണിയിലും വില ഉയരാൻ കാരണമായത്. എന്നാൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ മാസം സ്വർണ വില കുറയാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

malayalam.goodreturns.in 

English summary

Today's Gold Rate

Gold rate increased today.
Story first published: Friday, June 15, 2018, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X