ഇൻഡി​ഗോ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍ർ രാജി വച്ചു

ഇൻഡി​ഗോ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍ർ സഞ്ജയ് കുമാ‍ർ രാജി വച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഡി​ഗോ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍ർ സഞ്ജയ് കുമാ‍ർ രാജി വച്ചു. സഞ്ജയ്ക്ക് പകരം വില്യം ബൗൾട്ടറായിരിക്കും ഇൻ‍ഡി​ഗോയുടെ പുതിയ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍റെന്ന് കമ്പനി വ്യക്തമാക്കി.

 

കഴിഞ്ഞ 12 വർഷമായി കമ്പനിയുമായി സഹകരിച്ച വ്യക്തിയാണ് സഞ്ജയ് കുമാ‍റെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ഇദ്ദേഹം രാജി വയ്ക്കുന്നതെന്നും ഇൻഡി​ഗോ വാ‍ർത്താ കുറപ്പിൽ അറിയിച്ചു. ജൂലൈ 15 മുതൽ ഇദ്ദേഹത്തിന്റെ രാജി പ്രാബല്യത്തിൽ വരും.

 
ഇൻഡി​ഗോ ചീഫ് കൊമേ‍‍ഷ്യൽ ഓഫീസ‍ർ രാജി വച്ചു

നിലവിൽ ഇൻഡി​ഗോ എയർലൈനിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറാണ് വില്യം ബൗൾട്ട‍ർ. കഴിഞ്ഞ 12 വർഷത്തെ ഇൻഡി​ഗോയിലെ ജീവിതം വളരെ തൃപ്തികരവും ഫലപ്രദവുമായിരുവെന്ന് സഞ്ജയ് കുമാ‍ർ പറഞ്ഞു.

ഏപ്രിലിൽ ഇൻഡി​ഗോയുടെ പ്രസിഡന്റ് ആദിത്യ ഘോഷ് രാജി വച്ചിരുന്നു. കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടർ സ്ഥാനവും ഇദ്ദേഹം ഒഴിയും. ജൂലൈ 31 വരെ ഘോഷ് കമ്പനിയിൽ തുടരും. 160 ലധികം വിമാനങ്ങളുള്ള ഇൻഡി​ഗോ ദിവസവും ആയിരത്തിലധികം സർവീസുകളാണ് നടത്തുന്നത്. രാജി പ്രഖ്യാപനത്തെ തുട‍ർന്ന് ഇൻഡിഗോയുടെ പേരന്റ് കമ്പനിയായ ഇൻറർ ഗ്ലോബ് ഏവിയേഷന്റെ ഓഹരി വില ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ട് ശതമാനത്തോളം ഇടിഞ്ഞ് 1,164.55 രൂപയിലെത്തി.

malayalam.goodreturns.in

English summary

IndiGo’s Chief Commercial Officer Leaves Airline

IndiGo today said its Chief Commercial Officer Sanjay Kumar is leaving the airline and would be replaced by William Boulter.
Story first published: Monday, June 25, 2018, 16:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X