പെട്രോൾ, ഡീസൽ വില 5 രൂപ വരെ ഉയരും

ഇന്ധന വില വീണ്ടും ഉയരാൻ സാധ്യത.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ധന വില വീണ്ടും ഉയരാൻ സാധ്യത. പെട്രോൾ, ഡീസൽ വില 5 രൂപ വരെ ഉയരാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതും രൂപയുടെ മൂല്യം കുറയുന്നതുമാണ് ഇതിന് പ്രധാന കാരണം.

ക്രൂഡ് ഓയിൽ വില കൂടുന്നതും ഡോളർ കരുത്താർജിക്കുന്നതും ക്രൂഡിന്റെ ഇറക്കുമതി ചെലവ് കുത്തനെ കൂട്ടും. അങ്ങനെ വരുമ്പോൾ എണ്ണ കമ്പനികൾ കടുത്ത സമ്മർദ്ദത്തിൽ അകപ്പെടുകയും ഇത് മറി കടക്കുന്നതിനായി ഉടനടി പെട്രോൾ, ഡീസൽ വില കൂട്ടുകയും ചെയ്യുമെന്നാണ് വിദ​ഗ്ദരുടെ വിലയിരുത്തൽ.

പെട്രോൾ, ഡീസൽ വില 5 രൂപ വരെ ഉയരും

ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ഇന്ത്യയിൽ വെട്ടിച്ചുരുക്കാനാകില്ല. അതുകൊണ്ട് തന്നെ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞാൽ പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവുണ്ടാകും.

പെട്രോൾ ഡീസൽ വില വ‍ർദ്ധിച്ചാൽ തീ‍ർച്ചയായും ​ഗതാ​ഗത ചെലവ് കൂടുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളായ പച്ചക്കറി, പഴങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ വില കുത്തനെ ഉയരാനും കാരണമാകും. ഓഹരി വിപണിയെയും ഇത് കാര്യമായി തന്നെ ബാധിക്കും.

malayalam.goodreturns.in

English summary

Petrol, diesel to cost more

The depreciating rupee is a cause for concern for Indian airlines, as 25-30 per cent of their cost (excluding fuel) is dollar-denominated
Story first published: Friday, June 29, 2018, 16:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X