ജിയോയുടെ പുത്തൻ പ്രഖ്യാപനങ്ങൾ കിടിലൻ!! ഉപഭോക്താക്കളുടെ എണ്ണം വീണ്ടും കൂടും

റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണം 21.5 കോടി കടന്നതായി ചെയർമാൻ മുകേഷ് അംബാനി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിലയൻസ് ജിയോ ഉപഭോക്താക്കളുടെ എണ്ണം 21.5 കോടി കടന്നതായി ചെയർമാൻ മുകേഷ് അംബാനി. കമ്പനിയുടെ വാർഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ കഴിഞ്ഞ 12 മാസത്തിനുള്ളിൽ റിലയൻസ് ജിയോയുടെ നെറ്റ്‍വ‍ക്ക് ശേഷി ഇരട്ടിയായെന്നും അദ്ദേഹം ഓഹരി ഉടമകളോട് പറഞ്ഞു.

ജിയോ ഫോൺ ഉപഭോക്താക്കൾ

ജിയോ ഫോൺ ഉപഭോക്താക്കൾ

ജിയോ ഫോൺ ഉപഭോക്താക്കളുടെ എണ്ണം 2.5 കോടിയായി. കഴിഞ്ഞ വാ‍‍ർഷിക പൊതുയോ​ഗത്തിലാണ് ജിയോ ഫോൺ പുറത്തിറക്കിയത്. മുകേഷ് അംബാനിയുടെ മക്കളായ ആകാശും ഇഷ അംബാനിയും ചേർന്നാണ് അന്ന് സ്മാർട്ട് ഫോണിന്റെ ലോഞ്ചിം​ഗ് നി‍ർവ്വഹിച്ചത്.

ജിയോ ഫൈബ‍‍ർ പുറത്തിറക്കി

ജിയോ ഫൈബ‍‍ർ പുറത്തിറക്കി

സെക്കൻഡുകൾ കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ഫൈബർ പുറത്തിറക്കി. കഴിഞ്ഞ വർഷം അവസാനത്തിൽ അവതരിപ്പിക്കുമെന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. എന്നാൽ വിവിധ നഗരങ്ങളിലെ പരീക്ഷണങ്ങളും ഫൈബര്‍ കേബിളുകളുടെ ലഭ്യതക്കുറവും പദ്ധതി പൂർത്തിയാക്കി അവതരിപ്പിക്കാൻ വൈകിപ്പിച്ചു.

ജിയോ ഫോണിൽ ഇനി വാട്ട്സ്ആപ്പും ഫേസ്ബുക്കും

ജിയോ ഫോണിൽ ഇനി വാട്ട്സ്ആപ്പും ഫേസ്ബുക്കും

ഇനി മുതൽ ജിയോ ഫോണിൽ യൂട്യൂബ്, ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് എന്നിവയും ലഭ്യമാകും. ഈ വ‍‍ർഷം ആ​ഗസ്റ്റ് 15 മുതലാകും ഈ സേവനങ്ങൾ ലഭ്യമാകുക.

ജിയോ ഫോൺ 2

ജിയോ ഫോൺ 2

ജിയോ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ജിയോ ഫോൺ 2 പ്രഖ്യാപിച്ചു. സ്ക്രീൻ, കീപാ‍ഡ് എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ പുതിയ ഫോണുകൾ ലഭ്യമാകും. 2999 രൂപയാണ് വില.

റിലയൻസ് ജിയോ ജിഗാ റൂട്ട‍ർ

റിലയൻസ് ജിയോ ജിഗാ റൂട്ട‍ർ

റിലയൻസ് ജിയോ ജിഗാ റൂട്ട‍ർ വഴി ഉപയോക്താക്കൾക്ക് 600ൽ അധികം ചാനലുകളും ലക്ഷക്കണക്കിന് പാട്ടുകളും എച്ച്‍ഡി വീ‍ഡിയോകൾ 4K റെസല്യൂഷനിലും കാണാൻ കഴിയും. കൂടാതെ വീഡിയോ കോളുകളും ചെയ്യാനാകും. ഉപയോക്താക്കൾക്ക് ഏത് നെറ്റ്വർക്കിലുമുള്ള സ്മാർട്ട്ഫോണുകളിലേയ്ക്കും ടാബ്ലറ്റുകളിലേയ്ക്കും വിളിക്കാം.

ജിയോയുടെ മറ്റ് സേവനങ്ങൾ

ജിയോയുടെ മറ്റ് സേവനങ്ങൾ

ജിയോ സ്മാർട്ട് ഹോം സൊല്യൂഷൻ പദ്ധതിയുടെ ഭാ​ഗമായി ടി.വി ക്യാമറകൾ, പ്ലഗ്സ്, ഡോ‍ർ ബെല്ലുകൾ തുടങ്ങിയവയും അവസരിപ്പിച്ചു. ഈ സാധനങ്ങൾ മൈ ജിയോ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാവുന്നതാണ്.

മൺസൂൺ ​ഹം​ഗാമ ഓഫ‍‍ർ

മൺസൂൺ ​ഹം​ഗാമ ഓഫ‍‍ർ

ജിയോ മൺസൂൺ ​ഹം​ഗാമ ഓഫ‍‍റുകൾ ജൂലൈ 21 മുതൽ ആരംഭിക്കും. ഉപഭോക്താക്കൾക്ക് അവരുടെ നിലവിലുള്ള ഫീച്ചർ ഫോണുകൾ മാറ്റി പുതിയത് തിരഞ്ഞെടുക്കാവുന്നതാണ്. 501 രൂപ മാത്രമാണ് ഇതിന് ചെലവാക്കേണ്ടത്.

malayalam.goodreturns.in

English summary

JioPhone 2, GigaFiber to be available from August 15

Reliance JioPhone now has more than 25 million users in India. "We are now taking JioPhone to the next level," says Ambani.
Story first published: Thursday, July 5, 2018, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X