പ്രധാനമന്ത്രി വാക്ക് പാലിച്ചു; ചൈനീസ് ബാങ്കിന് ഇന്ത്യയിൽ അനുമതി!!

ചൈനയിലെ പ്രധാന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ചൈനയ്ക്കു ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനു റിസർവ് ബാങ്ക് അനുമതി നൽകി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയിലെ പ്രധാന പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ചൈനയ്ക്കു ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനു റിസർവ് ബാങ്ക് അനുമതി നൽകി. ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് അനുമതി ലഭിക്കുന്ന രണ്ടാമത്തെ ചൈനീസ് ബാങ്കാണ് ഇത്.

 

ചൈന സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ജിൻ പിങിന് നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റിസർവ് ബാങ്ക് ഇപ്പോൾ ബാങ്കിന്റെ പ്രവർത്തനത്തിനുള്ള ഔപചാരിക അനുമതി നൽകിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ബാങ്കായ ബാങ്ക് ഓഫ് ചൈനയിൽ മൂന്ന് ലക്ഷത്തിൽപരം ജീവനക്കാരുണ്ട്. ചൈനയിലെ വളരെ കുറച്ച് സർക്കാർ ഉടമസ്ഥതയിലുള്ള വാണിജ്യ ബാങ്കുകളിൽ ഒന്നാണ് ബാങ്ക് ഓഫ് ചൈന.

 
ചൈനീസ് ബാങ്കിന് ഇന്ത്യയിൽ അനുമതി!!

ബാങ്ക് ഓഫ് ചൈന ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിൽ ശാഖകൾ തുറക്കും. ഇതിനു മുൻപ് ഇൻഡസ്ട്രിയൽ ആൻഡ് കൊമേർഷ്യൽ ബാങ്ക് ഓഫ് ചൈനയ്ക്കു ഇന്ത്യയിൽ പ്രവർത്തനത്തിന് അനുമതി നൽകിയിരുന്നു. മൊത്തം 45 വിദേശ ബാങ്കുകളാണ് ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. അതിർത്തി തർക്കം ഉൾപ്പെടെയുള്ള ഒട്ടേറെ പ്രശ്നങ്ങളുണ്ടെങ്കിലും സാമ്പത്തിക ബന്ധം വികസിപ്പിക്കുന്നതിൽ ഇന്ത്യയും ചൈനയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നതിന്റെ സൂചനകളാണിത്.

100 ശാഖകളുമായി പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ വിദേശ ബാങ്ക്.

malayalam.goodreturns.in

English summary

Reserve Bank of India grants licence to Bank of China to set up branch in India

Prime Minister Narendra Modi had made a commitment to Chinese President Xi Jinping to allow Bank of China to set up branches in India when they met on the sidelines of the SCO summit in Chinese city of Qingdao last month.
Story first published: Friday, July 6, 2018, 16:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X