ടിസിഎസ് ലാഭം 7340 കോടി; ഓഹരികൾ കുതിച്ചുയരുന്നു

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സ​ര്‍​വീ​സ​സ് കമ്പനിയായ ടാ​റ്റാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത്തിൽ 7340 കോടി രൂപ ലാഭം നേടി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി സ​ര്‍​വീ​സ​സ് കമ്പനിയായ ടാ​റ്റാ ക​ണ്‍​സ​ള്‍​ട്ട​ന്‍​സി സ​ര്‍​വീ​സ​സ് (ടിസിഎസ്) ജൂണിൽ അവസാനിച്ച മൂന്നു മാസത്തിൽ 7340 കോടി രൂപ ലാഭം നേടി. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 23.4% വർദ്ധനവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ടിസിഎസിന്റെ ഓഹരികൾ നാല് ശതമാനം വരെ ഉയർന്ന് റെക്കോർഡ് നേട്ടമാണ് കൈവരിക്കുന്നത്.

കമ്പനിയുടെ പ്രവർത്തന വരുമാനം 15.8% ഉയർന്ന് 34,261 കോടിയിലെത്തി. ഒരു ഓഹരിക്ക് നാലു രൂപ ഇടക്കാല ലാഭ വിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്ര​തീ​ക്ഷിച്ചതി​ലും മി​ക​ച്ച ത്രൈ​മാ​സ ഫ​ലമാണ് ഇത്തവണ ടിസിഎസിന്റേത്.

ടിസിഎസ് ലാഭം 7340 കോടി; ഓഹരികൾ കുതിച്ചുയരുന്നു

5945 കോ​ടി രൂ​പ​യി​ല്‍ ​നി​ന്ന് 7340 കോ​ടി രൂ​പ​യി​ലേ​ക്കാ​ണ് കമ്പനിയുടെ ലാഭം വ​ര്‍ദ്ധിച്ചിരിക്കുന്നത്. നി​രീ​ക്ഷ​ക​രു​ടെ പ്ര​തീ​ക്ഷ 6983 കോ​ടി രൂ​പ​യാ​യി​രു​ന്നു.

ഒ​രു രൂ​പ മു​ഖ​വി​ല​യു​ള്ള ഓ​ഹ​രി ഒ​ന്നി​നു നാ​ലു രൂ​പ വ​ച്ച്‌ ഇ​ട​ക്കാ​ല ലാ​ഭ ​വീ​ത​മാണ് കമ്പനി പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്. ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ രാ​ജേ​ഷ് ഗോ​പി​നാ​ഥ​നാ​ണു ത്രൈ​മാ​സ ഫ​ല​ങ്ങ​ള്‍ അ​റി​യി​ച്ച​ത്.

malayalam.goodreturns.in

English summary

Tata Consultancy Services Shares Hit Record High After Strong Q1 Earnings

TCS or Tata Consultancy Services shares jumped more than 4 per cent to hit a record high on Wednesday with large volumes, a day after the IT major posted strong quarterly earnings.
Story first published: Wednesday, July 11, 2018, 15:55 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X