ജനകോടികളുടെ വിശ്വസ്ത സ്ഥാപനം!! അറ്റ്‍ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിലേയ്ക്ക്

അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ദുബായിൽ പുതിയ ഷോറൂം തുറന്ന് വ്യാപാര രംഗത്തേക്ക് കടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക കേസിൽ മൂന്നു വർഷത്തെ ജയിൽവാസത്തിനുശേഷം അടുത്തിടെ പുറത്തിറങ്ങിയ അറ്റ്‌ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ വ്യാപാരത്തിൽ സജീവമാകാൻ ഒരുങ്ങുന്നു. ദുബായിൽ പുതിയ ഷോറൂം തുറന്ന് വ്യാപാര രംഗത്തേക്ക് കടക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

ബാങ്കുകളുമായി ചർച്ച

ബാങ്കുകളുമായി ചർച്ച

വിവിധ ബാങ്കുകളുടെ പ്രതിനിധികളുമായി കഴിഞ്ഞ ദിവസം ഇദ്ദേഹം ചർച്ച നടത്തിയിരുന്നു. ബാങ്കുകളുമായുള്ള വായ്പാ പ്രശ്നങ്ങളും രാമചന്ദ്രന്റെ ഭാവിപരിപാടികളുമായിരുന്നു ചർച്ചയിലെ വിഷയം. ഈ മാസം 31ന് മുമ്പ് പുതിയ പദ്ധതികളുടെ പ്രാഥമിക വിവരം സമർപ്പിക്കുമെന്നാണ് ധാരണ.

മൂന്ന് മാസത്തിനകം പുതിയ ഷോറൂം

മൂന്ന് മാസത്തിനകം പുതിയ ഷോറൂം

മൂന്ന് മാസത്തിനകം പുതിയ ഷോറൂം തുടങ്ങാനാണ് പദ്ധതി. ദുബായിലായിരിക്കും പുതിയ ഷോറൂം തുടങ്ങുക. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇപ്പോഴും അറ്റ്‌ലസ് ജൂവലറിയും അനുബന്ധ കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകൾ സാമാന്യം നന്നായി പ്രവർത്തിക്കുന്നുണ്ട്. മസ്കറ്റിലെ ഷോറൂ മും തുടരും.

നിക്ഷേപകർ റെഡി

നിക്ഷേപകർ റെഡി

രാമചന്ദ്രനുമായി ചേർന്ന് അറ്റ്‌ലസ് എന്ന ബ്രാൻഡിൽ നിക്ഷേപിക്കാൻ ഇന്ത്യയിൽ നിന്നും യു.എ.ഇ.യിൽ നിന്നും നിരവധി നിക്ഷേപകർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ശരിയായ പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

ഓഹരി മൂല്യം

ഓഹരി മൂല്യം

അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് മുംബൈ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത സ്ഥാപനമാണ്. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് ഇപ്പോൾ 154 രൂപ വരെയായി മൂല്യം ഉയർന്നിട്ടുണ്ട്. ഇതിൽ അഞ്ചുകോടി ഓഹരികൾ രാമചന്ദ്രന്റെ പേരിലുണ്ട്. ഇന്നത്തെ വിപണിവിലയനുസരിച്ച് ഇതിന് 750 കോടി രൂപയോളം വരും.

മൂന്നു കോടി ദിർഹം

മൂന്നു കോടി ദിർഹം

പുതുതായി ദുബായിലൊരു ഷോറൂം തുടങ്ങാൻ മൂന്നു കോടി ദിർഹത്തോളം സമാഹരിക്കേണ്ടി വരും. അറ്റ്‌ലസിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹം പുതിയ കാൽവെപ്പിൽ തനിക്ക് തുണയാകുമെന്ന വിശ്വാസത്തിലാണ് രാമചന്ദ്രൻ.

കേസുകൾ

കേസുകൾ

അഞ്ചു കോടി ദിർഹത്തിന്റെ ചെക്കുകൾ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളായിരുന്നു ഇദ്ദേഹത്തിന്റെ പേരിൽ ദുബായിലുണ്ടായിരുന്നത്. ബിസിനസ് കാര്യങ്ങൾക്കായി വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകൾ മടങ്ങുകയും ചെയ്തതിനെത്തുടർന്ന് ബാങ്കുകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തൃശൂർ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. 2015 നവംബർ 12നായിരുന്നു ദുബായ് കോടതി രാമചന്ദ്രനെ മൂന്നു വര്‍ഷം തടവിനു വിധിച്ചത്​.

ബിസിനസിന്റെ തുടക്കം

ബിസിനസിന്റെ തുടക്കം

മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അൻപതോളം ശാഖകളുണ്ട്; യുഎഇയിൽ മാത്രം 12 ഷോറൂമുകളുണ്ട്. കേരളത്തിലും ശാഖകളുണ്ട്. ഹെൽത്ത്കെയർ, റിയൽ എസ്‌റ്റേറ്റ്, ചലച്ചിത്രനിർമാണ മേഖലകളിലും അറ്റ്‌ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.

malayalam.goodreturns.in

English summary

Atlas Ramachandran Plans to Start Afresh in Dubai

Jail-released Indian businessman M.M. Ramachandran - popularly known as Atlas Ramachandran - is itching to start from scratch, yet again. The owner of Atlas jewellery who had a chain of showrooms in the UAE, Gulf and India, had done it once in 1990 - when he lost everything and his business got wiped out during the Kuwait war.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X