ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ!!!

ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് സർക്കുലർ പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ആദായ നികുതി റിട്ടേൺ സമർപ്പിച്ചോ? ഇത്തവണ റിട്ടേൺ സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് സർക്കുലർ പുറത്തിറക്കി.

ശമ്പളക്കാരെ ഉദ്ദേശിച്ച്

ശമ്പളക്കാരെ ഉദ്ദേശിച്ച്

ശമ്പളക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 31 ആണ്. ഈ തീയതി അടുത്തതോടെയാണ് വകുപ്പ് സർക്കുലർ പുറത്തിറക്കിയത്. ആദായ നികുതി റിട്ടേൺ പിഴ കൂടാതെ അടയ്ക്കേണ്ട അവസാന തീയതി എന്ന്?

പിഴയും തടവും

പിഴയും തടവും

റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴയും ഏഴു വർഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്. കാലതാമസത്തിന് 10,000 രൂപയും അതിന് പുറമേ 5,000 രൂപയും പിഴയീടാക്കും. എന്നാൽ അതിന് ശേഷവും റിട്ടേൺ സമർപ്പിക്കാത്തതായി കണ്ടെത്തിയാൽ മൂന്നു മാസം മുതൽ ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് സർക്കുലറിൽ പറയുന്നു. നികുതി ലാഭിക്കാം കുടുംബാം​ഗങ്ങളിലൂടെ; സംഗതി വളരെ സിമ്പിളാണ്

ചെന്നൈയിലെ കണക്ക്

ചെന്നൈയിലെ കണക്ക്

ആദായ നികുതി വകുപ്പ് ചെന്നൈ മേഖലാ കേന്ദ്രം പ്രിൻസിപ്പൽ കമ്മിഷണർ പിഎൻ ദേവദാസന്റേതാണ് ഈ സർക്കുലർ. ചെന്നൈ നഗരത്തിലെ 50 ശതമാനം സർക്കാർ ഉദ്യോഗസ്ഥരും നികുതി റിട്ടേൺ നല്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കുലർ ഇറക്കിയത്. ഗവൺമെന്റ് ഉദ്യോഗസ്ഥർ എന്ന നിലയിൽ, നമ്മൾ നിയമങ്ങൾ അനുസരിക്കുകയും നമ്മുടെ രാജ്യത്തെ പൗരന്മാർക്ക് മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു. നിയമം ലംഘിക്കുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥർക്ക്, സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ കുറ്റപ്പെടുത്താൻ യാതൊരു ധാർമിക അവകാശവുമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കി.

വരുമാന വിവരങ്ങൾ മറച്ചു വച്ചാൽ

വരുമാന വിവരങ്ങൾ മറച്ചു വച്ചാൽ

റിട്ടേണിൽ ശമ്പളത്തിന് പുറമേ മറ്റ് വരുമാനമുണ്ടെങ്കിൽ അതും കൃത്യമായി കാണിക്കണം. ഇത് മറച്ചു വച്ചാലും പിഴയും തടവും ലഭിക്കും. സഹകരണസ്ഥാപനങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം കാണിക്കണമെന്നും സർക്കുലറിൽ പ്രത്യേകം പറയുന്നു.

വൈകിയാലും പിഴ

വൈകിയാലും പിഴ

ആദ്യമായാണ് നികുതി റിട്ടേൺ വൈകുന്നതിന് പിഴയീടാക്കുന്നത്. ഇൗ സാമ്പത്തിക വർഷമാണ് ഇതിനായി പ്രത്യേക നിയമം പാസാക്കിയത്. ജൂലായ് 31-ന് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 2019 മാര്‍ച്ച് 31വരെ പിഴയോടെ നല്‍കാം. മാര്‍ച്ച് 31-ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുകയുമില്ല.

malayalam.goodreturns.in

English summary

Income Tax Dept cautions Government Servants to File Income Tax Returns within Due Date

The Income Tax Department, Chennai has asked all the Government Officials to file their income tax returns and pay tax within the due date, i.e., 31st July 2018. This is in the light of the fact that more than 50% of the Government Servants at Chennai are not filing their income tax returns.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X