പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി മുതൽ അധിക നികുതി

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അധിക നികുതി ഏര്‍പ്പെടുത്തുന്നത്.

ധനമന്ത്രാലയത്തിന്റെ സമീപകാല നിർദ്ദേശങ്ങളിലൊന്നാണ് പരമ്പരാഗത ഇന്ധന കാറുകൾക്ക് നികുതി ഉയർത്തണമെന്നുള്ളത്. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫെയിം പദ്ധതി വഴി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി നല്‍കുന്നതിനുള്ള ധനസമാഹരണത്തിനാണ് ഈ നീക്കമെന്നും പറയുന്നു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് ഇനി മുതൽ അധിക നികുതി

പരിസ്ഥിതി സൗഹാര്‍ദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2015ലാണ് കേന്ദ്രസര്‍ക്കാര്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് ഇന്‍ ഇന്ത്യ (ഫെയിം ഇന്ത്യ) പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിക്കായി 2023 വരെ 9381 കോടി രൂപ കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

ഏപ്രിലിൽ ഫെയിം ഇന്ത്യ പദ്ധതിയുടെ ആദ്യ ഘട്ട കാലാവധി ആറുമാസത്തേയ്ക്ക് കൂടി നീട്ടിയിരുന്നു. ഇതനുസരിച്ച് സെപ്തംബർ അവസാനം വരെയാണ് പദ്ധതിയുടെ കാലാവധി. ഇതിന് ശേഷമാകും രണ്ടാം ഘട്ടം നടപടികൾ ആരംഭിക്കുക.

malayalam.goodreturns.in

Read more about: car tax കാർ നികുതി
English summary

Govt may increase tax on petrol, diesel cars

The government is considering increasing tax rates on petrol and diesel cars with the aim to encourage sales of electric vehicles. As per a recent proposal by the Ministry of Finance, it has been advised to impose a marginally higher tax on conventional fuel cars. The ministry believes that the move will help avoid the additional financial burden that the government incurs as it incentivises buyers under FAME scheme.
Story first published: Friday, July 13, 2018, 14:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X