കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത്

ബ്രാന്‍ഡിങ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രാന്‍ഡിങ് കേരള സംഘടിപ്പിക്കുന്ന പ്രഥമ കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കും. സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരുപോലെ പ്രയോജനകരമായ നിരവധി സെഷനുകള്‍ കേരള ബിസിനസ് മീറ്റപ്പില്‍ ഉള്‍പ്പെടുത്തിയിയിരിക്കുന്നത്.

 

സംരംഭകര്‍ക്കും ബ്രാന്‍ഡ് ഉടമകള്‍ക്കും ഉത്പന്നങ്ങളും സേവനങ്ങളും വേദിയില്‍ അവതരിപ്പിക്കാനും ഫ്രാഞ്ചൈസി, ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ്, ഡീലര്‍ഷിപ്പ് തുടങ്ങിയവ കണ്ടെത്താനുമുള്ള അവസരം ഇതുവഴി ലഭ്യമാക്കും. സ്റ്റേജ് പ്രസന്റേഷന്‍ നടത്തുന്ന സംരംഭകര്‍ക്ക് സ്റ്റാള്‍ സൗജന്യമായി നല്‍കുന്നതാണ്.

 
കേരള ബിസിനസ് മീറ്റപ്പ് ആഗസ്റ്റ് നാലിന് തിരുവനന്തപുരത്ത്

സംരംഭകര്‍ക്കും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി വിവിധ സംരംഭക സഹായ പദ്ധതികളെക്കുറിച്ചും ബിസിനസ് ഡെവലപ്‌മെന്റ്, സെയില്‍സ്, മാര്‍ക്കറ്റിം​ഗി, ബ്രാന്‍ഡിം​ഗ് എന്നിവയെക്കുറിച്ചും വിദഗ്ധര്‍ നയിക്കുന്ന പരിശീലന സെഷനുകളും ബിസിനസ് മീറ്റപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംരംഭകത്വ വികസനം, ബിസിനസ് മാനേജ്മെന്റ്, ബ്രാൻഡിങ് ഫോർ ബിസിനസ്, സെയിൽസ് ആന്റ് മാർക്കറ്റിം​ഗ് എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകളും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9207088330, 9072839003 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ https://goo.gl/aaDvqs എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.

malayalam.goodreturns.in

English summary

Kerala Business Meetup At Trivarndrum

The first Kerala business meetup organized by Branding Kerala will be held at the Apollo Diomora Hotel in Thiruvananthapuram on August 4.
Story first published: Friday, July 13, 2018, 11:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X