ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടർ രാജി വച്ചു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസാഫ് സ്മോൾ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായ കെ. പോള്‍ തോമസ് രാജി വച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചു.

 

1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ ചില നിബന്ധനകള്‍ പ്രകാരമാണ് രാജി വച്ചതെന്ന് പോള്‍ അറിയിച്ചു. ഇസാഫ് ബാങ്കിന്റെ ഹോൾഡിങ് കമ്പനിയായ ഇസാഫ് മൈക്രോ ഫിനാൻസിൽ പോൾ തോമസിന് ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തമാണ് നിയമ കുരുക്കായത്.

ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടർ രാജി വച്ചു

ബാങ്കിങ് റെഗുലേഷന്‍ നിയമം പ്രകാരം മാനേജിങ് ഡയറക്ടര്‍ക്ക് കമ്പനി നിയമ പ്രകാരമുള്ള മറ്റു കമ്പനികളില്‍ നിര്‍ണ്ണായകമായ അളവില്‍ ഓഹരി പങ്കാളിത്തം പാടില്ല. മാനേജിംഗ് ഡയറക്ടര്‍ നിയമനത്തിന് അംഗീകാരം നല്‍കുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൈക്രോ ഫിനാന്‍സ് കമ്പനിയിലെ ഓഹരികള്‍ പൂര്‍ണ്ണമായും വിറ്റഴിയണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു ചെറിയ ഭാഗം ഓഹരികള്‍ക്ക് ലോക്ക് ഇന്‍ പീരീഡ് ഉണ്ട്.

സെപ്റ്റംബർ 28 നാണു ഈ ലോക്ക് ഇൻ പീരീഡ് തീരുന്നത്. അതായത് അതിനു ശേഷമേ ഈ ഷെയറുകൾ കൈമാറാൻ കഴിയൂ. ഇത് വിൽക്കുന്നതിന് സെപ്റ്റംബർ 28 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയിൽ ആർബിഐയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് നിരാകരിച്ച് റിസർവ് ബാങ്ക് മെയ് മാസത്തിൽ മറുപടി നൽകി. ഇതേ തുടർന്നാണ് രാജി എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

malayalam.goodreturns.in

English summary

Esaf Bank Managing Director resigns

The Reserve Bank of India (RBI) in May asked K. Paul Thomas, MD and CEO of Thrissur, Kerala-based Esaf Small Finance Bank Ltd, to step down, citing violation of Section 10 B(4) of the Banking Regulation Act, 1949.
Story first published: Saturday, July 14, 2018, 15:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X