ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ലാഭം 262.71 കോടിയായി ഉയ‍‍ർന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യത്തിൽ വർദ്ധനവ്. ജൂൺ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 262.71 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 210.15 കോടിയായിരുന്നു ലാഭം. എന്നാൽ ഇത്തവണ 25 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

ബാങ്കിന്റെ മൊത്തം വരുമാനം 2,653.19 കോടിയിൽ നിന്ന് 2,938.24 കോടി രൂപയായി. പലിശ വരുമാനം 2,667.38 കോടി രൂപയാണ്. അതായത് വാ​​​ർ​​​ഷി​​​കാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 10.74 ശ​​​ത​​​മാ​​​നം വ​​​ർ​​​ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആ​​​കെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ 16.07 ശ​​​ത​​​മാ​​​നം വ​​​ർ​​​ദ്ധി​​​ച്ച് 1,11,241.85 കോ​​​ടി രൂ​​​പ​​​യി​​​ലും വാ​​​യ്പ​​​ക​​​ൾ 23.58 ശ​​​ത​​​മാ​​​നം വ​​​ർ​​​ദ്ധി​​​ച്ച് 94,296.78 കോ​​​ടി രൂ​​​പ​​​യി​​​ലും എ​​​ത്തി​​​.

ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്കി​​​ന്‍റെ ലാഭം 262.71 കോടി

എ​​​ൻ​​​ആ​​​ർ​​​ഇ നി​​​ക്ഷേ​​​പം 19.90 ശ​​​ത​​​മാ​​​നം വ​​​ർ​​​ദ്ധി​​ച്ചിട്ടുണ്ട്. 2,05,538.63 കോ​​​ടി രൂ​​​പ​​​യാ​​​ണ് ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ്. കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​ക​​​ൾ 22 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 9,699 കോ​​​ടി രൂ​​​പ​​​യാ​​യി.

മെച്ചപ്പെട്ട പ്രവർത്തന ഫലം പുറത്തുവന്നതോടെ ബാങ്കിന്റെ ഓഹരി വില ഇന്നലെ കുതിച്ചുയർന്നു. ഇന്ത്യയിലെ കൊമേഴ്‌സ്യല്‍ ബാങ്കുകളില്‍ പ്രമുഖരായ ഫെഡറല്‍ ബാങ്കിന്റെ ആസ്ഥാനം കൊച്ചിയിലെ ആലുവയാണ്. കെ.പി ഹോര്‍മിസ് ആണ് ബാങ്കിന്റെ സ്ഥാപകൻ.

malayalam.goodreturns.in

English summary

Federal Bank Climbs 19% Post Q1 Results

Shares of Federal Bank ended 19 per cent higher on Tuesday after the lender reported 25 per cent YoY jump in its net profit at Rs 262.71 crore for June quarter.
Story first published: Wednesday, July 18, 2018, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X