സംസ്ഥാനത്ത് ഇന്ന് ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 79.64 രൂപയും ഡീസലിന് 72.91 രൂപയുമാണ് വില.

പെട്രോളും ഡീസലും ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച് ഇന്ന് നടക്കുന്ന ജി.എസ്.ടി കൗണ്‍സിൽ യോ​ഗത്തിൽ തീരുമാനമെടുക്കാൻ സാധ്യതയുണ്ട്. കേന്ദ്ര ധനമന്ത്രി അദ്ധ്യക്ഷനായ സമിതിയില്‍ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അംഗങ്ങളാണ്.

സംസ്ഥാനത്ത് ഇന്ന് ഇന്ധന വില കുറഞ്ഞു


പ്രകൃതിവാതകവും വിമാന ഇന്ധനവുമാകും ആദ്യം പരിഗണിക്കുക. പിന്നീടാകും പെട്രോൾ, ഡീസൽ എന്നിവ ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച ച‍ർച്ച നടക്കുകയെന്ന് അനൗദ്യോ​ഗിക വൃത്തകങ്ങളിൽ നിന്നുള്ള വിവരം.

ചരക്കുസേവന നികുതിയുടെ ഉയര്‍ന്ന നിരക്കായ 28 ശതമാനം സ്ലാബിലായിരിക്കും പ്രകൃതിവാതകവും വിമാന ഇന്ധനവും ഉള്‍പ്പെടുത്തുക. 2017 ജൂലൈ ഒന്നു മുതല്‍ രാജ്യത്ത് നടപ്പാക്കിയ ചരക്കുസേവന നികുതിയില്‍ നിന്ന് ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവയെ ഒഴിവാക്കിയിരുന്നു.

malayalam.goodreturns.in

English summary

Petrol, Diesel Prices Slashed

Oil Marketing Companies (OMCs) slashed the petrol and diesel prices on Saturday.
Story first published: Saturday, July 21, 2018, 14:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X