എച്ച്ഡിഎഫ്സി എഎംസി ഐപിഒ ഇന്ന് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ

എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) ഇന്ന് ആരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ ഐപിഒ (പ്രാഥമിക ഓഹരി വിൽപ്പന) ഇന്ന് ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് എച്ച്ഡിഎഫ്സി എഎംസി. കൂടാതെ എച്ച്ഡിഎഫ്സി (ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ), സ്റ്റാൻഡേർഡ് ലൈഫ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സംരംഭം കൂടിയാണിത്.

ജൂലൈ 27 വരെ

ജൂലൈ 27 വരെ

ഇന്ന് ആരംഭിച്ച ഓഹരി വിൽപ്പന ജൂലൈ 27ന് അവസാനിക്കും. 1,095 മുതൽ 1,100 രൂപ വരെയാണ് ഓഹരികളുടെ വില. 23,319 കോടി രൂപയാണ് കമ്പനി ഐപിഒയിലൂടെ ലക്ഷ്യമിടുന്നത്.

വാഗ്ദാനങ്ങൾ ഇങ്ങനെ

വാഗ്ദാനങ്ങൾ ഇങ്ങനെ

എച്ച്ഡിഎഫ്സി എഎംസി ഐ.പി.ഒയിലൂടെ 2.54 കോടി ഓഹരികളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ എച്ച്ഡിഎഫ്സിയുടെ 4.08 ശതമാനം (85.92 ലക്ഷം) ഓഹരികളും സ്റ്റാൻഡേർഡ് ലൈഫിന്റെ 7.95 ശതമാനം (1.68 കോടി) ഓഹരികളും ഉൾപ്പെടുന്നു. ഒരു ചില്ലറ നിക്ഷേപകനെന്ന നിലയിൽ നിങ്ങൾക്ക് കുറഞ്ഞത് 13 ഓഹരികളുള്ള വിഭാഗത്തിൽ പരമാവധി 2 ലക്ഷം രൂപ വരെ അപേക്ഷിക്കാം.

അറ്റാദായം ഉയർന്നു

അറ്റാദായം ഉയർന്നു

2017-18 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 31 ശതമാനം ഉയർന്ന് 722.61 കോടി രൂപയിലെത്തിയിരുന്നു. അതിന് മുമ്പുള്ള സാമ്പത്തിക വർഷം 550.24 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. ക്രിസിലിന്റെ റിപ്പോർട്ട് പ്രകാരം എച്ച്ഡിഎഫ് എഎംസി ഏറ്റവും ലാഭകരമായ എഎംസികളിൽ ഒന്നാണ്. 2002 മുതൽ ഓരോ വർഷവും കമ്പനിയുടെ ലാഭം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

malayalam.goodreturns.in

English summary

HDFC AMC IPO flies, subscribed 43% so far on Day 1

The Rs 2,800 crore initial public offering (IPO) by HDFC Asset Management Company on Monday was lapped up by investors on Day 1 of the bidding process.
Story first published: Wednesday, July 25, 2018, 15:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X