വിജയ് മല്യ മടങ്ങി വരവിന് ഒരുങ്ങുന്നു

ബാ​ങ്ക്​ വാ​യ്​​പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വി​വാ​ദ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​ തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോർട്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാ​ങ്ക്​ വാ​യ്​​പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വി​വാ​ദ മ​ദ്യ​വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​ തിരിച്ചു വരവിനൊരുങ്ങുന്നതായി റിപ്പോർട്ട്. തിരിച്ചെത്താൻ തയാറെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ മല്യ അറിയിച്ചുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

മല്യയുടെ സ്വത്തിനെ കുറിച്ച്​ അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈക്കോടത് ബാങ്കുകൾക്ക്​ അനുമതി നൽകിയിരുന്നു. ഇതേ തുടർന്ന് യു.കെ അധികാരികളുമായി സഹകരിച്ച്​ മല്യയുടെ പരമാവധി ആസ്​തികൾ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകൾ ആരംഭിക്കുകയും ചെയ്തു.

 
വിജയ് മല്യ മടങ്ങി വരവിന് ഒരുങ്ങുന്നു

ഇതിന് പിന്നാലെയാണ് തിരിച്ചു വരാൻ തയാറെന്ന് മല്യ അറി‍യിച്ചത്. ലോക വ്യാപകമായുള്ള മല്യയുടെ ആസ്​തികളെല്ലാം മരവിപ്പിക്കുന്ന വിധിയായിരുന്നു യു.കെ എൻഫോഴ്​സ്​മെന്‍റ് പുറപ്പെടുവിച്ചത്. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവർക്ക്​ ലഭിക്കാനുള്ള മുഴുവൻ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്​. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെയും ബാങ്കുകൾ നിയമിച്ചിട്ടുണ്ട്​.

കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്തു മു​ങ്ങി​യ മ​ല്യ​യ്ക്കെ​തി​രേ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ​ച്ച​ട്ട​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 17 ബാ​ങ്കു​ക​ളി​ൽ​ നി​ന്നു​ള്ള 7000 കോ​ടി രൂ​പ വാ​യ്പ​യും പ​ലി​ശ​യു​മ​ട​ക്കം 9000 കോ​ടി രൂ​പ തി​രി​ച്ച​ട​യ്ക്കാ​തെ ബ്രി​ട്ട​നി​ലേ​ക്കു ക​ട​ന്ന കേ​സി​ൽ 2016 ജൂ​ണി​ൽ മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​ന് വേ​ണ്ടി​യാ​ണ് മ​ല്യ വ​ൻ​തു​ക​ ബാ​ങ്കി​ൽ നി​ന്നും വാ​യ്പ​യാ​യി വാ​ങ്ങി​യ​ത്. വ​ൻ മു​ത​ൽ മു​ട​ക്കി​ൽ തു​ട​ങ്ങി​യ കിം​ഗ് ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ കമ്പനി അ​ട​ച്ചു​പൂ​ട്ടു​ക​യാ​യി​രു​ന്നു.

malayalam.goodreturns.in

English summary

Vijay Mallya in talks to return to India voluntarily

After keeping the Indian agencies on tenterhooks for months, fugitive billionaire Vijay Mallya is sending repeated feelers that he is ready to come back home.
Story first published: Wednesday, July 25, 2018, 13:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X