ടിവി, ഫ്രിഡ്ജ്, വാഷിം​ഗ് മെഷീൻ; ഇന്ന് മുതൽ വിലക്കുറവ്

ടിവി, ഫ്രിഡ്ജ്, വാഷിം​ഗ് മെഷീൻ, വാക്വം ക്ലീനർ തുടങ്ങിയ വിവിധയിനം ഗൃഹോപകരണങ്ങളുടെ വില ഇന്ന് മുതൽ കുറയും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിവി, ഫ്രിഡ്ജ്, വാഷിം​ഗ് മെഷീൻ, വാക്വം ക്ലീനർ തുടങ്ങിയ വിവിധയിനം ഗൃഹോപകരണങ്ങളുടെ വില ഇന്ന് മുതൽ കുറയും. ഗൃഹോപകരണങ്ങളുടെ ചരക്ക് സേവന നികുതി ജിഎസ്ടി കൗണ്‍സില്‍ ഇരുപത്തിയെട്ട് ശതമാനത്തില്‍ നിന്ന് പതിനെട്ടു ശതമാനമാക്കി കുറച്ചതോടെയാണ് ഇവയ്ക്ക് വില കുറയുന്നത്.

 

വിലയിൽ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. വില കുറയുന്നതോടെ, ഇത്തവണ ഓണക്കാല വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ കൂടുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടൽ.

 
ടിവി, ഫ്രിഡ്ജ്, വാഷിം​ഗ് മെഷീൻ; ഇന്ന് മുതൽ വിലക്കുറവ്

ജി.എസ്.ടി. കൗൺസിൽ നിരക്കുകൾ കുറയ്ക്കുന്നത് പ്രഖ്യാപിച്ചതോടെ കഴിഞ്ഞ നാലു ദിവസമായി വിൽപ്പന കുറഞ്ഞിരുന്നു. വില കുറഞ്ഞ ശേഷം വാങ്ങാമെന്ന് ഉപഭോക്താക്കൾ കരുതിയതാകാം കാരണം. എന്നാൽ, വിലക്കുറവ് പ്രാബല്യത്തിൽ വരുന്നതോടെ വിൽപ്പന കൂടും.

ഓഗസ്റ്റ് ആദ്യവാരം ശമ്പളം ലഭിക്കുന്നതോടെ, വിൽപ്പനയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് വ്യാപാരികളുടെയും ഗൃഹോപകരണ നിർമാതാക്കളുടെയും കണക്കുകൂട്ടൽ. വ്യാപാരികൾ ആവശ്യത്തിന് ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്തു കഴിഞ്ഞു. ഓണത്തിനു പിന്നാലെ, മറ്റു സംസ്ഥാനങ്ങളിൽ വിനായക ചതുർഥി, ദുർഗാ പൂജ, ദസറ, ദീപാവലി എന്നീ ഉത്സവങ്ങളുമെത്തുന്നുണ്ട്. ഇതും ഗൃഹോപകരണ വിപണിക്ക് ഗുണം ചെയ്യും.

malayalam.goodreturns.in

English summary

New GST Rates Kick In Today

New GST rates announced last week kicked in today. Items of common use such as sanitary napkins, footwear and refrigerators may get cheaper with the GST (Goods and Services Tax) rates cut on about 88 items coming into effect today.
Story first published: Friday, July 27, 2018, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X