കൊച്ചി വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം

കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിക്ക് (സിയാല്‍) ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ ‘ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018' ലഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനിക്ക് (സിയാല്‍) ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018' ലഭിച്ചു. പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനത്താവളം എന്ന് നിലയ്ക്കാണ് കൊച്ചി വിമാനത്താവളത്തിന് പുരസ്കാരം ലഭിച്ചത്.

സൗരോർജ്ജ വൈദ്യുതിയിൽ പൂർണമായി പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളമാണിത്. സെപ്തംബർ 26 ന് ന്യൂയോർക്കിലെ ജനറൽ അസംബ്ലിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

കൊച്ചി വിമാനത്താവളത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം

‌‌
സൗരോർജ്ജ വൈദ്യുതിയിലുള്ള എയർപോർട്ടിന്റെ പ്രവർത്തനം വിലയിരുത്താനായി കഴിഞ്ഞ മേയിൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് ഒരു സംഘം കൊച്ചിയിൽ എത്തിയിരുന്നു. ഇവ‍ർ എയർപോർട്ട് സന്ദർശിക്കുകയും മുഖ്യമന്ത്രിയുടെ പിണറായി വിജയൻ, മറ്റ് എയർപോട്ട് അധികൃതർ ഉൾപ്പെടെയുള്ള ഉന്നതരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

പരിസ്ഥിതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നോബല്‍ പുരസ്‌ക്കാരമെന്ന് വിളിപ്പേരുള്ള 'ചാമ്പ്യന്‍ ഓഫ് എര്‍ത്ത് പുരസ്‌ക്കാരം' 2005-മുതലാണ് ഐക്യരാഷ്ട്ര സഭ നല്‍കിത്തുടങ്ങിയത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഈ വിഭാഗത്തില്‍ ഒരു സ്ഥാപനം ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം നേടുന്നത്.

malayalam.goodreturns.in

English summary

CIAL Wins UN’s Highest Environmental Honour

The Cochin International Airport Limited (CIAL) has been selected for the Champion of Earth Prize-2018, the highest environmental honour instituted by the United Nations.
Story first published: Saturday, July 28, 2018, 9:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X