പ്രവാസികൾ അറിഞ്ഞോ? ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിൽ ദുബായിയും

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. എയര്‍ ബിഎന്‍ബിയാണ് ചെലവേറിയ നഗരങ്ങളുടെ പുതിയ ആഗോള സൂചിക പുറത്തുവിട്ടത്.

 

ദുബായ് മുന്നിലെത്താൻ കാരണം

ദുബായ് മുന്നിലെത്താൻ കാരണം

ചെലവേറിയ ന​ഗരങ്ങളുടെ പട്ടികയിൽ ദുബായ് എത്താൻ കാരണം താഴെ പറയുന്നവയാണ്. ഇക്കാരണങ്ങളാണ് ദുബായിയുടെ സ്ഥാനമുയരാന്‍ പ്രധാന പങ്കു വഹിച്ചത്.

  • ടൂറിസം സാധ്യതകളില്‍ ഉണ്ടായ വളര്‍ച്ച
  • ഹോട്ടല്‍ സംവിധാനങ്ങളിലെ ഉണര്‍വ്
  • ഒന്നും രണ്ടും സ്ഥാനം

    ഒന്നും രണ്ടും സ്ഥാനം

    ചെലവേറിയ നഗരങ്ങളുടെ സൂചികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയിരിക്കുന്നത് മിയാമിയും ബോസ്റ്റണുമാണ്. എയര്‍ ബിഎന്‍ബിയുടെ കണക്കുകള്‍ പ്രകാരം റിയാദ്, കുവൈറ്റ് തുടങ്ങിയ നഗരങ്ങളും ചെലവേറിയവയുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

    വാടക നിരക്ക്

    വാടക നിരക്ക്

    ബ്ലൂബര്‍ഗ് സൂചിക പ്രകാരം ദുബായിലെ വാടകനിരക്ക് 185 ഡോളറിനടുത്താണ്. ടൂറിസം സാധ്യതകള്‍ അനുദിനമാണ് ദുബായ് വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ ചില ചില റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനങ്ങൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ദുബായിൽ കഴിഞ്ഞ ഒരു വ‍ർഷമായി ഫ്ളാറ്റ് വാടക കുത്തനെ കുറയുകയാണത്രേ. കെട്ടിടങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതോടെ ഡിമാൻഡ് കുറയുന്നതാണ് വാടക ഇടിയാൻ ‌കാരണമെന്നാണ് ഇവ‍ർ വ്യക്തമാക്കുന്നത്.

    വിമാന സര്‍വ്വീസുകളുടെ ഹബ്ബ്

    വിമാന സര്‍വ്വീസുകളുടെ ഹബ്ബ്

    വിമാന സര്‍വ്വീസുകളുടെ ഹബ്ബായി ദുബായ് വികസിച്ചതാണ് മറ്റൊരു നേട്ടം. ഇതാണ് ദുബായ്ക്ക് ടൂറിസം മേഖലയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചതിനുള്ള പ്രധാന കാരണം.

malayalam.goodreturns.in

English summary

Dubai named world's fifth most expensive city for Airbnb listings

Dubai has been named the fifth most expensive city in the world for Airbnb listings in a new global index.
Story first published: Saturday, July 28, 2018, 13:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X