ആർബിഐ വായ്പാ പലിശ നിരക്ക് വീണ്ടും കൂട്ടി

തുട‍ർച്ചയായ രണ്ടാം തവണയും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂ​​​ന്നാ​​​മ​​​ത്തെ ദ്വൈ​​​മാ​​​സ വായ്പാ നയം പ്രഖ്യാപിച്ചു. തുട‍ർച്ചയായ രണ്ടാം തവണയും റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർന്നു. നിലവിലെ റിപ്പോ നിരക്ക് 6.25 ശതമാനമായിരുന്നു. ഇത് 6.5 ശതമാനമായാണ് ഉയർത്തിയത്.

ആറ് പേരടങ്ങുന്ന വായ്പാനയ കമ്മറ്റി അംഗങ്ങളിൽ 5 പേ‍ർ നിരക്കു വർദ്ധനവിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ ബാങ്കുകളിൽ നിന്നുള്ള വായ്പയ്ക്ക് വരും ദിവസങ്ങളിൽ പലിശ കൂടും. കൂടാതെ നിക്ഷേപ പലിശ നിരക്കിലും വർദ്ധനവുണ്ടാകും.

ആർബിഐ വായ്പാ പലിശ നിരക്ക് വീണ്ടും കൂട്ടി

2014 ജ​നു​വ​രി​ക്കു​ ശേ​ഷം റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് വ​ർ​ദ്ധി​പ്പി​ച്ചി​രുന്നില്ല. നാല് വർഷത്തിന് ശേഷം ജൂണിൽ നടന്ന വായ്പാനയ പ്രഖ്യാപനത്തിലാണ് റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയത്. കഴിഞ്ഞ തവണയും 25 ബേസിസ് പോയിന്റ് തന്നെയാണ് ഉയ‍ർത്തിയത്.

റിപ്പോ നിരക്ക് ഇത്തവണ വർദ്ധിപ്പിച്ചില്ലെങ്കിൽ പി​​​ന്നെ ഈ ​​​വ​​​ർ​​​ഷം വ​​​ർ​​​ദ്ധ​​​നവ് ഉണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു വിദ​​ഗ്ധരുടെ അഭിപ്രായം. എന്നാൽ നി​​​ര​​​ക്കു​​​ വ​​​ർദ്ധ​​​നവ് അ​​​ടു​​​ത്ത​​​ യോ​​​ഗ​​​ത്തി​​​ലേ ഉ​​​ണ്ടാ​​​കൂ എ​​​ന്ന അഭിപ്രായക്കാരുമുണ്ടായിരുന്നു.

malayalam.goodreturns.in

English summary

RBI Hikes Interest Rates Again; Loans To Get Costlier

The Reserve Bank of India (RBI) today hiked the repo rates, or interest rates at which the country's central bank lends money to banks. A rise in these interest rates, generally pushes banks to hike their loans and deposit rates, though not always as cost of borrowing from the RBI increases.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X