പേടിഎമ്മിൽ ഇനി പുതിയ ഉപഭോക്താക്കളെ ചേ‍ർക്കില്ല

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ ചേ‍ർക്കുന്നത് നിർത്തി വയ്ക്കാൻ റിസ‌‍ർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നി‍ർദ്ദേശം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ ചേ‍ർക്കുന്നത് നിർത്തി വയ്ക്കാൻ റിസ‌‍ർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നി‍ർദ്ദേശം. ഇതിനെ തുട‍ർന്ന് പേടിഎം പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്തി വച്ചതായി റിപ്പോര്‍ട്ട്.

 

ആർബിഐയുടെ വിമ‍ർശനം

ആർബിഐയുടെ വിമ‍ർശനം

ആർബിഐയുടെ ഓഡിറ്റിം​ഗിന് ശേഷം ജൂൺ 20 മുതലാണ് പേടിഎം പുതിയ ഉപഭോക്താക്കളുടെ പ്രവേശനം നിർത്തി വച്ചത്. പേടിഎം പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്ന രീതിയും കെവൈസി ചട്ടങ്ങള്‍ പിന്തുടരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് റിസര്‍വ് ബാങ്ക് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ജോലി പേടിഎമ്മിൽ കിട്ടണം!! ജീവനക്കാർ ലക്ഷപ്രഭുക്കളായത് എങ്ങനെയെന്ന് അറിയണ്ടേ?

സുരക്ഷ ഉറപ്പാക്കണം

സുരക്ഷ ഉറപ്പാക്കണം

ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും കസ്റ്റമർ ഡാറ്റ സൂക്ഷിക്കുന്നതിനുള്ള മികച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും പേടിഎം പേമെന്റ് ബാങ്കിന് പ്രത്യേകം ഓഫീസ് വേണമെന്നും റിസർവ്ബാങ്ക് നിർദേശിച്ചിട്ടുണ്ട്. എന്തായാലും കമ്പനി അടുത്തിടെ പേയ്മെൻറ് ടീമിനെ നോയ്ഡയിലെ പുതിയ ഓഫീസിലേയ്ക്ക് മാറ്റിയിരുന്നു. പ്ലാസ്റ്റിക് ബോട്ടിൽ റെയിൽവേ സ്റ്റേഷനിൽ തന്നെ സംസ്ക്കരിക്കുന്നവ‍ർക്ക് പേടിഎം ക്യാഷ്ബാക്ക്

മേധാവിയെ മാറ്റി

മേധാവിയെ മാറ്റി

പേടിഎം പേമെന്റ്‌സ് ബാങ്ക് മേധാവി രേണു സാഥി ഒരു ബാങ്കിം​ഗ് സേവനത്തിന്റെ തലപ്പത്തിരിക്കാന്‍ യോഗ്യയല്ലെന്നും അവരെ നീക്കം ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നുവെന്നും റിപ്പോ‍ർട്ടുകളുണ്ട്. ഇതിനെ തുട‍ർന്ന് കഴിഞ്ഞ ദിവസം പേടിഎം പുറത്തിറക്കിയ പ്രസ്താവനയിൽ രേണു സാഥി സ്ഥാനമൊഴിയുകയാണെന്നും കമ്പനിയിൽ തന്നെ പുതിയ സ്ഥാനം വഹിക്കുമെന്നും വ്യക്തമാക്കിയിരുന്നു. നിങ്ങൾ പേടിഎം ഉപഭോക്താവാണോ? ബാങ്കിൽ പോകേണ്ട, നേടാം പലിശ രഹിത വായ്പ

പേടിഎമ്മിന്റെ തുടക്കം

പേടിഎമ്മിന്റെ തുടക്കം

2010 ഓഗസ്റ്റിലാണ് വിജയ് ശേഖര്‍ ശര്‍മ്മ പേടിഎമ്മിന് തുടക്കം കുറിച്ചത്. കറൻസി ഇല്ലാതെ ഓൺലൈൻ വഴി പണമിടപാട് നടത്തുക എന്നതായിരുന്നു പേടിഎമ്മിന് പിന്നിലെ ആശയം. എന്നാൽ തുടക്കത്തിൽ വേണ്ടത്ര പ്രചാരണം പേടിഎമ്മിന് ലഭിച്ചിരുന്നില്ല. എന്നാൽ നോട്ട് നിരോധനത്തിന് ശേഷം പേടിഎം ജനശ്രദ്ധ നേടാൻ തുടങ്ങി. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വോലറ്റാണ് പേടിഎം. ദിവസം 50 ലക്ഷം ഇടപാടുകളാണ് പേടിഎമ്മിലൂടെ നടക്കുന്നത്.

വിജയ് ശേഖർ ശർമ

വിജയ് ശേഖർ ശർമ

ഫോബ്സ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ കോടീശ്വരനാണ് വിജയ് ശേഖർ ശർമ. ജപ്പാനിലെ സോഫ് ബാങ്കിൽ 1.4 ബില്യൺ ഡോളർ നിക്ഷേപമുള്ള ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് പേടിഎം. മോദിയുടെ എട്ടിന്റെ പണി; കാശ് വാരിയത് ഈ ബിസിനസുകാരൻ

malayalam.goodreturns.in

English summary

RBI Tells Paytm Payments Bank to Stop Adding New Customers

Paytm Payments Bank has stopped enrolment of new customers on its platform following observations made by the Reserve Bank of India, four people with knowledge of the matter said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X