നിങ്ങളറിയാതെ നിങ്ങളുടെ ഫോണിൽ ആധാർ ഹെൽപ്പ്ലൈൻ നമ്പർ; ഗൂഗിൾ കുറ്റം ഏറ്റെടുത്തു

നിങ്ങൾ സേവ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഫോണിൽ യുഐഡിഎഐയുടെ ഹെൽപ്പ് ലൈൻ നമ്പറുണ്ടോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ സേവ് ചെയ്യാതെ നിങ്ങളുടെ മൊബൈൽ ഫോണിൽ യുഐഡിഎഐയുടെ ഹെൽപ്പ് ലൈൻ നമ്പറുണ്ടോ? പലരുടെയും ഫോണുകളിൽ ഇത്തരത്തിൽ നമ്പർ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് ആധാർ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം നൽകിയതല്ലെന്നും തങ്ങൾക്ക് പറ്റിയ പിഴവാണെന്നും ഗൂഗിൾ.

യഥാർത്ഥ നമ്പർ

യഥാർത്ഥ നമ്പർ

1800-300-1947 എന്ന നമ്പറാണ് ആധാർ അതോറിറ്റി അറിയാതെ യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ എന്ന പേരിൽ ഫോൺ കോണ്ടാക്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ 1947 എന്ന നമ്പറാണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വർഷത്തിലേറെയായി പ്രവർത്തനക്ഷമമാണെന്നും യുഐഡിഎഐ അധികൃതർ വ്യക്തമാക്കി.

ഗൂഗിളിന്റെ വിശദീകരണം

ഗൂഗിളിന്റെ വിശദീകരണം

2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈൽ ഫോണുകളിൽ 1800-300-1947 എന്ന ടോൾഫ്രീ നമ്പർ പ്രത്യക്ഷപ്പെട്ടത്. കോഡിങ്ങിലെ ചില അശ്രദ്ധ കാരണമാണ് ആധാർ സഹായ നമ്പർ ഇത്തരത്തിൽ ഫോണുകളിലെത്തിയതെന്ന് ഗൂഗിൾ ഔദ്യോഗിക ഇ-മെയിലിലൂടെ അറിയിച്ചു.

ഐഫോണിലും നമ്പർ

ഐഫോണിലും നമ്പർ

ജിമെയിലിലെ കോൺടാക്​ട്​ വിവരങ്ങൾ ഐഫോണിലേക്ക്​ മാറ്റിയ ഫോണുകളിലും ഇൗ നമ്പർ ഉൾപ്പെട്ടിരിക്കാമെന്നും ഗൂഗിൾ വ്യക്​തമാക്കിയിട്ടുണ്ട്​. യുഐഡിഎഐയുടെ സഹായ നമ്പർ ഫോണുകളിൽ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് മുമ്പും യുഐഡിഎഐ രംഗത്തെത്തിയിരുന്നു.

malayalam.goodreturns.in

English summary

Google admits to putting old UIDAI helpline number on your phone contact list

Google has admitted that it is to blame for the mysterious appearance of an outdated Aadhaar helpline number in the contact lists of phones, and clarified that it wasn’t an unauthorised breach of the Android devices.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X