​ഗോ എയറിൽ വമ്പൻ ഓഫ‍‍ർ!! വെറും 1,099 രൂപയ്ക്ക് ടിക്കറ്റ്

ടിക്കറ്റ് നിരക്കുകളില്‍ വമ്പൻ ഓഫ‍‍ർ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ ഗോ എയര്‍ രം​ഗത്ത്. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിക്കറ്റ് നിരക്കുകളില്‍ വമ്പൻ ഓഫ‍‍ർ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനായ ഗോ എയര്‍ രം​ഗത്ത്. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ​ഗോ ജിആ‍ർ8 ഫെസ്റ്റിവൽ സെയിലിന്റെ ഭാ​ഗമായാണ് ഓഫ‍ർ നിരക്കിൽ ടിക്കറ്റുകൾ നൽകുന്നത്.

10 ലക്ഷത്തോളം സീറ്റുകൾ

10 ലക്ഷത്തോളം സീറ്റുകൾ

പത്തുലക്ഷത്തോളം സീറ്റുകളാണ് ഓഫ‍ർ നിരക്കില്‍ വില്‍ക്കുന്നത്. ഓഗസ്റ്റ് നാലിന് ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഒന്‍പതിന് അവസാനിക്കും. ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്കാണ് ഈ നിരക്ക് ബാധകമാകുന്നത്.

പേടിഎം വഴി ബുക്ക് ചെയ്താൽ

പേടിഎം വഴി ബുക്ക് ചെയ്താൽ

പേടിഎം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം എക്‌സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും. 250 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

മറ്റ് ഓഫറുകൾ

മറ്റ് ഓഫറുകൾ

ഗോ എയര്‍ വെബ്‌സൈറ്റിലൂടെയോ, മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 3000രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. മിന്ത്ര ആപ്പിലൂടെയുള്ള ബുക്കിംഗുകളില്‍ 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

സർവ്വീസുകൾ

സർവ്വീസുകൾ

ഡല്‍ഹി, ഗോവ, ബംഗളൂരു, ശ്രീനഗര്‍, ലക്‌നൗ, മുംബൈ അടക്കം 23 ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ഗോ എയര്‍ നിലവില്‍ ആഴ്ചയില്‍ 1,544ലധികം ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

ജെറ്റ് എയർവെയ്സ് ഓഫ‍ർ

ജെറ്റ് എയർവെയ്സ് ഓഫ‍ർ

ജെറ്റ് എയർവെയ്സിൽ ടിക്കറ്റുകൾക്ക് 30 ശതമാനം ഡിസ്കൗണ്ട് നൽകുന്നുണ്ട്. യുറോപ്പ് ഓൺ സെയിൽ സ്കീമിന് കീഴിലാണ് കമ്പനി ടിക്കറ്റുകൾക്ക് 30 ശതമാനം കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2018 ഓഗസ്റ്റ് 17 വരെ ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

malayalam.goodreturns.in

English summary

GoAir's New Sale: Offers Flight Tickets From Rs. 1,099

GoAir is offering domestic flight tickets at a starting all-inclusive price of Rs. 1,099 on up to 1 million seats under its 'Go Gr8 Festival Sale', said the carrier on it's official website- goair.in. The booking period of GoAir's new promotional offer ends on August 9, 2018. The travel period of the offer ends on December 31, 2018.
Story first published: Monday, August 6, 2018, 10:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X