വിദേശത്ത് നിന്ന് മടങ്ങിയെത്തുവർക്ക് സർക്കാരിന്റെ കൈത്താങ്ങ്; അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രവാസികൾക്ക് കൈത്താങ്ങുമായി നോര്‍ക്കയുടെ വിവിധ പദ്ധതികളുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്ന് ഒരു നാള്‍ പ്രവാസ ജീവിതം അവസാനിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു പോകുന്നവര്‍ ഒരുപാടുണ്ട്. എന്നാൽ ഇങ്ങനെ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി നോര്‍ക്കയുടെ വിവിധ പദ്ധതികളുണ്ട്. അവയിൽ ഒന്നാണ് സ്വയം തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് (എൻഡിപിആർഇഎം).

അർഹതപ്പെട്ടവർ ആരൊക്കെ?

അർഹതപ്പെട്ടവർ ആരൊക്കെ?

രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തിയ പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പദ്ധതിയ്ക്ക് അപേക്ഷിക്കേണ്ട ഉയർന്ന പ്രായം 65 വയസാണ്.

20 ലക്ഷം വരെ വായ്പ

20 ലക്ഷം വരെ വായ്പ

20 ലക്ഷം രൂപ വരെ മൂലധന ചെലവ് പ്രതീക്ഷിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് 15% മൂലധന സബ്സിഡി (പരമാവധി 3 ലക്ഷം രൂപ വരെ) നല്‍കും. ഇതില്‍ 15% തുക സര്‍ക്കാര്‍ തിരിച്ചടക്കും. ലോണ്‍ എടുക്കുന്നവര്‍ക്ക് സബ്സിഡിയായി സര്‍ക്കാര്‍ നല്കുന്നതാണ് ലോണ്‍ തുകയുടെ 15%. അവശേഷിക്കുന്ന തുക കുറഞ്ഞ പലിശയില്‍ തിരിച്ചടച്ചാല്‍ മതികാകും. കൂടാതെ 3 വര്‍ഷം വരെ തിരിച്ചടവ് ആവശ്യമില്ല.

വായ്പ നൽകുന്നത് ആര്?

വായ്പ നൽകുന്നത് ആര്?

ബാങ്കാണ് ഈ പദ്ധതി പ്രകാരം വായ്പ നൽകുന്നത്; നോർക്ക സബ്‌സിഡിയും നൽകും. ലോൺ തുക മാസ ഗഡുക്കളായി കൃത്യമായി അടയ്ക്കുന്നവർക്കു മാത്രമേ ബാങ്കിന്റെ പലിശ ഇളവ് ലഭിക്കുകയുള്ളൂ.

വായ്പ നൽകുന്ന സ്ഥാപനങ്ങൾ

വായ്പ നൽകുന്ന സ്ഥാപനങ്ങൾ

  • എസ്ബിഐ
  • സൗത്ത് ഇന്ത്യൻ ബാങ്ക്
  • യൂണിയൻ ബാങ്ക് 
  • പിന്നാക്ക വികസന കോർപ്പറേഷൻ
  • എസ്സി - എസ്ടി വകുപ്പ്
  • വ്യവസായം ആരംഭിക്കാനാവുന്ന മേഖലകള്‍

    വ്യവസായം ആരംഭിക്കാനാവുന്ന മേഖലകള്‍

    • കാര്‍ഷിക വ്യവസായം
    • കോഴി വളര്‍ത്തല്‍ (മുട്ടക്കോഴി, ഇറച്ചിക്കോഴി)
    • മത്സ്യകൃഷി (ഉള്‍നാടന്‍ മത്സ്യ കൃഷി, അലങ്കാര മത്സ്യ കൃഷി)
    • ക്ഷീരോല്പാദനം
    • ഭക്ഷ്യ സംസ്‌കരണം
    • സംയോജിത കൃഷി
    • ഫാം ടൂറിസം
    • ആടു വളര്‍ത്തല്‍
    • പച്ചക്കറി കൃഷി
    • പുഷ്പകൃഷി
    • തേനീച്ച വളര്‍ത്തല്‍
    • കച്ചവടം
    • സേവനങ്ങള്‍ (റിപ്പേയര്‍ ഷോപ്പ്, റസ്റ്റോറന്റുകള്‍, ടാക്സി സര്‍വ്വീസുകള്‍, ഹോംസ്റ്റേ തുടങ്ങിയവ)
    • പൊടിമില്ലുകള്‍
    • ബേക്കറി
    • ഫര്‍ണിച്ചർ വ്യവസായം
    • സലൂണുകള്‍
    • അപേക്ഷിക്കേണ്ടത് എങ്ങനെ?

      അപേക്ഷിക്കേണ്ടത് എങ്ങനെ?

      നോർക്കയുടെ വെബ്‌സൈറ്റ്‌ വഴി ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകർക്ക് നോർക്ക ട്രെയിനിം​ഗ് നൽകും. അതിനുശേഷം ബാങ്കിലേക്കുള്ള റെക്ക​മെന്റേഷൻ ലെറ്റർ ലഭിക്കും. റെക്കമന്റേഷൻ ലെറ്ററുമായാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്.

      അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

      അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍:

      അപേക്ഷകന്റെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
      പാസ്പോര്‍ട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ് (വിദേശത്ത് തൊഴില്‍ ചെയ്തിരുന്ന കാലയളവ് വ്യക്തമാകേണ്ടതാണ്)
      സംരംഭത്തിന്റെ സംക്ഷിപ്ത വിവരണം

malayalam.goodreturns.in

English summary

Rehabilitation of Return Emigrants

In order to help the returned NRKs to find a reasonable steady income for their livelihood, Government have started the rehabilitation package called NDPREM (Norka Department Project for Returned Emigrants).
Story first published: Monday, August 13, 2018, 11:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X