രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ

രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.52 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രൂപയുടെ മൂല്യം റെക്കോഡ് താഴ്ച്ചയിൽ. യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 69.52 എന്ന എക്കാലത്തെയും താഴ്ന്ന നിലവാരത്തിലേയ്ക്കാണ് എത്തിയിരിക്കുന്നത്.

ഇന്ന് രാവിലെ രൂപയുടെ വിനിമയത്തിൽ 66 പൈസ കുറയുകായിരുന്നു. രാവിലെ വിപണി ആരംഭിച്ച സമയത്ത് ഇത് 69.47 എന്ന നിലയിലായിരുന്നു വിനിമയ നിരക്ക്. വെള്ളിയാഴ്ച്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 68.83 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ

ഇന്ത്യൻ രൂപയും ഇന്തോനേഷ്യൻ റുപിയയുമാണ് ഇന്ന് ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്നത്. ചൈനീസ് റിംബെനിയും തായ്വാൻ ഡോളറും ഫിലിപ്പൈൻ പെസോയും ഇന്ന് ഇടിവ് രേഖപ്പെടുത്തി.

ഇന്ത്യൻ ഒാഹരി വിപണികൾ ഇന്ന് നഷ്ട്ടത്തോടെയാണ്​ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സെൻസെക്സ് 285 പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റി 84 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വ്യാപാര പ്രതിസന്ധികളും എണ്ണ വിലയിലെ വ്യതിയാനങ്ങളും അടുത്ത ഒരു വർഷത്തേയ്ക്ക് രൂപയുടെ മൂല്യം ഇടിയാൻ കാരണമാകുമെന്ന് അടുത്തിടെ റിപ്പോ‍ർട്ട് പുറത്തു വന്നിരുന്നു. റോയിട്ടേഴ്‌സ് നടത്തിയ സര്‍വ്വേയിലാണ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുമെന്ന് വിലയിരുത്തിയത്.

English summary

Rupee At All Time Low Of 69.53 Against Dollar

The rupee hit an all time low of 69.52 against the dollar, amid ongoing financial crisis in Turkey which spooked investors.
Story first published: Monday, August 13, 2018, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X