കേരളത്തിലെ യാത്രക്കാ‍ർക്ക് എയർ ഇന്ത്യയുടെ പ്രത്യേക ഇളവുകൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റണ്‍വേ അടക്കം വെള്ളത്തിലായതിനെ തുടര്‍ന്ന് അടച്ചു പൂട്ടിയ നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്ര ടിക്കറ്റുകളുടെ നിരക്കിലും സേവനങ്ങളിലും ഇളവ് വരുത്തി വിമാന കമ്പനികൾ രം​ഗത്ത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഏറ്റവും ഒടുവിൽ സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശദമാക്കി.

കേരളത്തിലെ യാത്രക്കാ‍ർക്ക് എയർ ഇന്ത്യയുടെ പ്രത്യേക ഇളവുകൾ

ഈ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ വിശദമാക്കി. തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടാനും ഇവിടേക്ക് എത്തിച്ചേരുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. യാത്രകള്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.

സെക്ടറുകള്‍ മാറുന്നതിനുള്ള സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതർ അറിയിച്ചു. 92 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ദുബായിലേക്കുള്ളത്. ഓണക്കാലം പ്രമാണിച്ച് നിരവധി മലയാളികൾ നാട്ടിലേയ്ക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. ഇവർക്ക് ഈ തീരുമാനം വളരെയേറെ സഹായകരമാകും.

malayalam.goodreturns.in

English summary

Air India to operate Gulf flights from Trivandrum, Kozhikode

Many airlines said penalties on change in date or cancellation on all confirmed Kochi tickets have been waived.
Story first published: Friday, August 17, 2018, 17:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X