എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ശമ്പളമില്ലാതെ വിമാനം പറത്തും

കേരളത്തിന്റെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ശമ്പളമില്ലാതെ വിമാനം പറത്തും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിന്റെ പ്രളയ ദുരന്തത്തിന് കൈത്താങ്ങായി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ശമ്പളമില്ലാതെ വിമാനം പറത്തും. കേരളത്തിന്റെ സ്ഥിതി ഗതികള്‍ കണക്കിലെടുത്താണ് പൈലറ്റുമാര്‍ ശമ്പളം വാങ്ങാതെ വിമാനം പറത്താൻ തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ ഫ്‌ളൈയിം​ഗ് അലവന്‍സ് നല്‍കാത്തതിനെ തുടര്‍ന്ന് സമരത്തിലായിരുന്നു എയർ ഇന്ത്യ പൈലറ്റുമാ‍ർ. എന്നാൽ സമരം മാറ്റി വച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായിരിക്കുകയാണ് ഇവർ ഇപ്പോൾ.

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ശമ്പളമില്ലാതെ വിമാനം പറത്തും

ഇതു സംബന്ധിച്ച് ഇന്ത്യന്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ (ഐസിപിഎ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. മാത്രമല്ല, കേരളത്തിനു വേണ്ടി അധികം വിമാനങ്ങള്‍ പറത്താനോ, സാധന സാമഗ്രികള്‍ എത്തിക്കുന്നതിനോ തങ്ങള്‍ തയാറാണെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

എയര്‍ബസ് 320, ബോയിം​ഗ് 787 എന്നിവയിലെ ഐസിപിഎ പൈലറ്റുമാര്‍ ഓപ്പറേഷന്‍ മദദിലും ഓപ്പറേഷന്‍ സഹയോഗിലും പങ്കെടുക്കാന്‍ തയാറാണെന്നാണ് അറിയിച്ചിരിക്കുന്നത്. എയർ ഇന്ത്യ ഇത്തരത്തിലുള്ള അടിയന്തര സാ​ഹചര്യങ്ങളിൽ എല്ലായ്പ്പോഴും സഹായ ഹസ്തവുമായി മുന്നോട്ട് വരാറുണ്ടെന്ന് ഐസിപിഎ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. പ്രവീൺ കീർത്തി പറഞ്ഞു.

malayalam.goodreturns.in

English summary

Air India Pilots Pause Salary Stir for Kerala Floods

n a letter to Prime Minister Narendra Modi, the Indian Commercial Pilots' Association (ICPA) hoped the PM would turn his attention to the “plight of Air India and Air Indians once calm is restored".
Story first published: Monday, August 20, 2018, 10:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X