നിഫ്റ്റി റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

നിഫ്റ്റി ഇതാദ്യമായി 11,500ന് മുകളില്‍ ക്ലോസ് ചെയ്തു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിഫ്റ്റി ഇതാദ്യമായി 11,500ന് മുകളില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് വീണ്ടും 38,000 കടന്നു. ആഗോള വിപണിയിലുണ്ടായ നേട്ടവും, രൂപയുടെ മുല്യത്തിലുണ്ടായ വര്‍ദ്ധനവുമാണ് ഇന്ന് ഓഹരി വിപണിയിലെ റെക്കോർഡ് നേട്ടത്തിന് കാരണം. 

ബാങ്ക് ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചത്. സെന്‍സെക്‌സില്‍ 330.87 പോയന്റിന്റെ നേട്ടമാണുണ്ടായത്. അതായത് 0.87ശതമാനമുയര്‍ന്ന് 38,278.75ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 81 പോയന്റ് ഉയര്‍ന്ന് 11551.80ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1473 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1273 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 190 ഓഹരികൾ മാറ്റമുണ്ടാക്കിയില്ല.

നിഫ്റ്റി റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

എൽ ആൻഡ് ടിയും ടാറ്റ മോട്ടോഴ്സുമാണ് ഇന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിയ ഓഹരികൾ. കൂടാതെ എന്‍ജിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, വേദാന്ത, ബജാജ് ഓട്ടോ, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി, വിപ്രോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ഇൻഫോസിസ്, മാരുതി സുസുക്കി, ഗെയിൽ തുടങ്ങിയവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികൾ. എച്ച്‌സിഎല്‍ ടെക്, ലുപിന്‍, സിപ്ല, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയ ഓഹരികളും നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

English summary

record closing high for Sensex, Nifty

The Nifty managed to hit 11,500 for the first time ever, while the Sensex comfortably traded above 38,000-mark.
Story first published: Monday, August 20, 2018, 17:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X