കൊച്ചി വിമാനത്താവളം എന്ന് തുറക്കുമെന്ന് വ്യക്തതയില്ല; തിരുവനന്തപുരത്ത് നിന്ന് 36 അധിക സർവ്വീസ്

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദിവസവും 36 അധിക സർവ്വീസ് ആരംഭിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കനത്ത മഴയും വെള്ളപ്പൊക്കവും കാരണം അടച്ചിട്ട കൊച്ചി വിമാനത്താവളം എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തയില്ല. ഇതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ദിവസവും 36 അധിക സർവ്വീസ് ആരംഭിച്ചു. 12 ആഭ്യന്തര സര്‍വ്വീസുകളും 24 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് അധികമായി സർവ്വീസ് നടത്തുന്നത്.

നിലവിൽ 26 വരെയാണ് കൊച്ചി വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് വീണ്ടും നീളാൻ സാധ്യതയുണ്ടെന്ന തരത്തിലും വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്ന് മുതൽ ഇവിടെ നിന്ന് സര്‍വ്വീസുകള്‍ തുടങ്ങാനാവുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

തിരുവനന്തപുരത്ത് നിന്ന് 36 അധിക സർവ്വീസ്

നിലവിൽ കൊച്ചി നേവല്‍ ബേസിലെ വിമാനത്താവളത്തില്‍ നിന്ന് പരിമിതമായ അളവില്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. 70 സീറ്റുകളുള്ള ചെറിയ വിമാനങ്ങള്‍ മാത്രമാണ് ഇവിടെ സർവ്വീസ് നടത്തുന്നത്. ബംഗളുരുവിലേക്കും കോയമ്പത്തൂരിലേക്കുമാണ് ഇപ്പോള്‍ ഇവിടെ നിന്ന് സര്‍വ്വീസ് ഉള്ളത്.

കൊച്ചി വിമാനത്താവളം അടച്ചതോടെ തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് നിന്നും അധിക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. 

malayalam.goodreturns.in

English summary

Trivandrum airport work extra hours to manage additional flights

The Air traffic control (ATC) team at Trivandrum internation airport did not bat an eyelid for the last five days handling a set of unforeseen tasks without fail.
Story first published: Tuesday, August 21, 2018, 10:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X