ദുരിതബാധിതർക്ക് പലിശയില്ലാത്ത ബാങ്ക് വായ്പ ലഭിക്കുമോ?

പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ട്ടപ്പെട്ടവർ നിരവധിയാണ്. ഇവർക്ക് പലിശ ഇല്ലാതെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറായേക്കുമെന്ന് സൂചന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും നഷ്ട്ടപ്പെട്ടവർ നിരവധിയാണ്. ഇവർക്ക് പലിശ ഇല്ലാതെ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറായേക്കുമെന്ന് സൂചന.

 

എന്താണ് ഫ്ലഡ് ലോൺ?

എന്താണ് ഫ്ലഡ് ലോൺ?

വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലുള്ളവർക്ക് ലഭിക്കുന്ന വായ്പയാണ് ഫ്ലഡ് ലോൺ. ചെന്നൈ വെള്ളപ്പൊക്ക സമയത്ത് പല സ്ഥാപനങ്ങളും ബാങ്കുകളുടെ സഹകരണത്തോടെ അവരുടെ ജീവനക്കാർക്ക് പലിശ ഇല്ലാത്ത സോഫ്റ്റ് ലോൺ ലഭ്യമാക്കിയിരുന്നു. ‘ഫ്ലഡ് ലോൺ' എന്ന പേരിലായിരുന്നു ഈ ലോൺ നൽകിയത്. ബാങ്കുകൾ സാധാരണ അവരുടെ ജീവനക്കാർക്കാണ് ഇത്തരത്തിൽ ഫ്ലഡ് ലോൺ നൽകുന്നത്.

തീരുമാനം എടുക്കേണ്ടത് ബാങ്കുകൾ

തീരുമാനം എടുക്കേണ്ടത് ബാങ്കുകൾ

സർക്കാർ ഇത്തരത്തിലുള്ള വായ്പ ലഭ്യമാക്കണമെന്ന നിർദേശം മുന്നോട്ടു വച്ചാൽ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അക്കാര്യം ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അതത് ബാങ്കുകളാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്.

കുറഞ്ഞ പലിശയ്ക്ക് വായ്പ

കുറഞ്ഞ പലിശയ്ക്ക് വായ്പ

ദുരിതബാധിതർക്ക് നിലവിലുള്ള വായ്പകൾക്കുമേൽ അധിക തുക ലഭ്യമാക്കാൻ ബാങ്കുകൾ സഹകരിക്കും. കൂടാതെ കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതും ബാങ്കുകൾ പരിഗണിച്ചേക്കുമെന്നാണ് വിവരം.

തിരിടച്ചടവ് മുടങ്ങിയാൽ

തിരിടച്ചടവ് മുടങ്ങിയാൽ

കാർഷിക വായ്പ, ചെറുകിട ഇടത്തരം വായ്പ എന്നിവ ഉൾപ്പെടെ എല്ലാത്തരം വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം ലഭിക്കും. അതായത് ഒരു വർഷത്തേക്ക് തിരിച്ചടവ് മുടങ്ങിയാലും പ്രശ്നമില്ല. ഭവന, വാഹന വായ്പകൾക്കും ഈ ഇളവ് ബാധകമാണ്. എങ്കിലും കാർഷിക വായ്പകൾ, ചെറുകിട വ്യവസായ വായ്പകൾ എന്നിവയ്ക്കാവും മുൻഗണന.

malayalam.goodreturns.in

English summary

Kerala floods: loan restructuring by banks on cards

The banking institutions may come out with loan restructuring packages, the report said.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X