ബക്രീദ് പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് ബുധനാഴ്ച അവധിയാണ്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബക്രീദ് പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് ബുധനാഴ്ച അവധിയാണ്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്ഇയും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായ നിഫ്റ്റിയും പ്രവര്‍ത്തിക്കുന്നില്ല.

 

ഓഹരി ഇടപാട്, ഹോള്‍സെയില്‍ കമ്മോഡിറ്റി മാര്‍ക്കറ്റ്, ബുള്ളിയന്‍ വിപണി എന്നിവയ്ക്കും അവധി ബാധകമാണ്. ഈയാഴ്ച ഇനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രമാണ് ഓഹരി വിപണി പ്രവർത്തിക്കുകയുള്ളൂ.

 
ബക്രീദ് പ്രമാണിച്ച് ഓഹരി വിപണിയ്ക്ക് ഇന്ന് അവധി

എക്കാലത്തെയും ഉയരം കുറിച്ച് തിങ്കളാഴ്ച നിഫ്റ്റി 11,550 ലെത്തിയിരുന്നു. എന്നാൽ ഇന്നലെ കാര്യമായ നേട്ടമില്ലാതെയാണ് ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 7 പോയന്റ് ഉയര്‍ന്ന് 38285.75ലും നിഫ്റ്റി 19.15 പോയന്റ് നേട്ടത്തില്‍ 11570.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഫാര്‍മ, ഐടി ഓഹരികളാണ് ഇന്നലെ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, ലുപിന്‍, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഒഎന്‍ജിസി, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

malayalam.goodreturns.in

English summary

Markets to remain closed on account of Bakrid

ll markets will remain closed on Wednesday on account of the Muslim festival Bakrid or Eid Al-Adha, according to markets sources.
Story first published: Wednesday, August 22, 2018, 11:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X