കേന്ദ്രസർക്കാ‍ർ ജീവനക്കാ‍ർക്ക് വീണ്ടും ശമ്പള വർദ്ധനവ്

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കേന്ദ്ര സർക്കാ‍ർ രണ്ടു ശതമാനം വര്‍ദ്ധിപ്പിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കേന്ദ്ര സർക്കാ‍ർ രണ്ടു ശതമാനം വര്‍ദ്ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

 

1.1 കോടി ജീവനക്കാർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണു പുതിയ തീരുമാനത്തിന്റെ നേട്ടം ലഭിക്കുക.

 
കേന്ദ്രസർക്കാ‍ർ ജീവനക്കാ‍ർക്ക് വീണ്ടും ശമ്പള വർദ്ധനവ്

2018 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധനവ് നടപ്പിൽ വരുത്തും. മാ‍ർച്ചിലും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടുശതമാനം ക്ഷാമബത്ത വർദ്ധിപ്പിച്ചിരുന്നു. ജനുവരി ഒന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ഇതോടെ ക്ഷാമബത്ത ഏഴു ശതമാനമായിരുന്നു.

ഏഴാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരമായിരുന്നു അന്നത്തെ വര്‍ദ്ധനവ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ അധിക സമയ വേതനം (ഓവർ ടൈം അലവൻസ്) നിർത്തലാക്കാനും അടുത്തിടെ നടപടി തുടങ്ങിയിരുന്നു. ഏഴാം ശമ്പള കമ്മിഷന്റെ ശുപാർശ പ്രകാരമാണു തീരുമാനം. ഈ തീരുമാനം പതിനായിരക്കണക്കിനു ജീവനക്കാർക്കു തിരിച്ചടിയാകും.

malayalam.goodreturns.in

English summary

Govt hikes DA for its employees by 2 per cent

The Union Cabinet on Wednesday increased the dearness allowance (DA) of 48.41 lakh central government employees and dearness relief for the 62 lakh pensioners by two per cent over the existing 7 per cent of the basic pay or pension.
Story first published: Thursday, August 30, 2018, 8:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X