ഇൻഡി​ഗോയിൽ സൂപ്പ‌ർ ഓഫർ; ടിക്കറ്റ് നിരക്ക് 1000ൽ താഴെ മാത്രം

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡി​ഗോ യാത്രക്കാ‍ർക്ക് കിടിലൻ ഓഫറുകൾ വാ​ഗ്ദാനം ചെയ്ത് രം​ഗത്ത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡി​ഗോ യാത്രക്കാ‍ർക്ക് കിടിലൻ ഓഫറുകൾ വാ​ഗ്ദാനം ചെയ്ത് രം​ഗത്ത്. 999 രൂ​പ മു​ത​ൽ സൗ​ജ​ന്യ നി​ര​ക്കി​ൽ വരെയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 10 ല​ക്ഷം സീ​റ്റു​ക​ൾക്ക് ഈ ഇളവുകൾക്ക് ബാധകമാണെന്ന് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ൻ​ഡി​ഗോ പ്രഖ്യാപിച്ചു.

 

ബുക്കിം​ഗ് ആരംഭിച്ചു

ബുക്കിം​ഗ് ആരംഭിച്ചു

ഇന്നലെ ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചു. നാ​ലു ദി​വ​സ​ത്തേ​ക്കാണ് ​ ബു​ക്ക്​ ചെ​യ്യാൻ അവസരം. ഇതനുസരിച്ച് സെപ്റ്റംബർ ​6 വരെ യാത്രക്കാർക്ക് ടിക്ക​റ്റു​ക​ൾ​ നി​ര​ക്കി​ള​വിൽ ബുക്ക് ചെയ്യാം. ഇ​ൻ​ഡി​ഗോ സ​ർ​വിീസു​ക​ളി​ലെ​വി​ടെ​യും സെ​പ്​​റ്റം​ബ​ർ 18നും ​മാ​ർ​ച്ച്​ 30നു​മി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​ ഇ​ള​വു​ണ്ടാ​വു​ക.

മൊ​ബി​ക്വി​ക്​ ഉപയോ​ഗിക്കുന്നവർക്ക് കൂടുതൽ ഓഫർ

മൊ​ബി​ക്വി​ക്​ ഉപയോ​ഗിക്കുന്നവർക്ക് കൂടുതൽ ഓഫർ

മൊ​ബി​ക്വി​ക്​ എ​ന്ന മൊ​ബൈ​ൽ വാ​ല​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ 600 രൂ​പ വ​രെ ഒാ​ഫ​റും ക​മ്പ​നി വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു​ണ്ട്. രാ​ജ്യ​ത്തെ പ്ര​ധാ​ന ബ​ജ​റ്റ്​ സ​ർ​വി​സു​ക​ളി​ലൊ​ന്നാ​യ ഇ​ൻ​ഡി​ഗോ മാ​സ​ങ്ങ​ൾ​ക്കി​ടെ ര​ണ്ടാ​മ​താ​ണ്​ സ​മാ​ന​മാ​യി കൂ​ടു​ത​ൽ ടി​ക്ക​റ്റു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 12 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ 1212 രൂ​പ മു​ത​ലു​ള്ള നി​ര​ക്കി​ൽ വി​റ്റ​ഴി​ച്ചി​രു​ന്നു.

ഇൻഡി​ഗോ സർവ്വീസുകൾ

ഇൻഡി​ഗോ സർവ്വീസുകൾ

ഇ​ൻ​റ​ർ​​ഗ്ലോ​ബ്​ ഏ​വി​യേ​ഷ​​ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഇ​ൻ​ഡി​ഗോ പ്ര​തി​ദി​നം എ​ട്ടു​ വി​ദേ​ശ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 52 ന​ഗ​ര​ങ്ങ​ളി​ലേ​ക്ക്​ 1100 സ​ർ​വി​സു​ക​ൾ​ ന​ട​ത്തു​ന്നു​ണ്ട്. 160 വി​മാ​ന​ങ്ങ​ൾ ക​മ്പ​നി​ക്ക്​ സ്വ​ന്ത​മാ​യു​ണ്ട്.

എയർ ഏഷ്യ ഓഫർ

എയർ ഏഷ്യ ഓഫർ

ഇന്നലെ എയർ ഏഷ്യയും ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രകൾക്ക് നിരക്കിളവ് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര വിമാന യാത്രയ്ക്ക് വെറും 1,399 രൂപയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന നിരക്ക്. 999 രൂപയ്ക്ക് എയർ ഏഷ്യയിൽ ആഭ്യന്തര യാത്രകളും നടത്താം. സെപ്റ്റംബർ 9 വരെ ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. അടുത്ത വർഷം ഫെബ്രുവരി 19നും നവംബർ 30നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുക. എയർ ഏഷ്യ ഗ്രൂപ്പിന്റെ എല്ലാ സർവ്വീസുകൾക്കും ഓഫർ ബാധകമാണ്. എയർ ഏഷ്യ ഇന്ത്യ, എയർ ഏഷ്യ ബെർഹദ്, തായ് എയർ ഏഷ്യ, എയർ ഏഷ്യ എക്സ് തുടങ്ങിയ ഫ്ലൈറ്റുകളിൽ ഈ ഓഫർ ലഭ്യമാണ്. Airasia.com, എയർ ഏഷ്യ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയുള്ള എല്ലാ ബുക്കിംഗുകൾക്കും ഈ ഇളവ് ബാധകമാണ്.

malayalam.goodreturns.in

English summary

IndiGo puts 10 lakh seats on sale, flight ticket prices from Rs 999

India’s biggest carrier IndiGo put 10 lakh seats up for grabs under its latest offer, in which flight tickets start from Rs 999 on domestic routes and Rs 3,199 on international routes.
Story first published: Tuesday, September 4, 2018, 8:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X