പേടിഎം മ്യൂച്വൽ ഫണ്ട് ആപ്പ് ഇന്ന് മുതൽ ഉപയോ​ഗിക്കാം

ഇന്ത്യയിലെ പ്രമുഖ ഇ-വാലറ്റ് സംവിധാനമായ പേടിഎം പുതിയ മ്യൂച്വൽ ഫണ്ട് ആപ്പുമായി രം​ഗത്ത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ 20 മില്യൺ നിക്ഷേപകരാണ് ഇന്ത്യയിലുള്ളത്. എന്നാൽ ഇത് 2023 ആകുമ്പോഴേയ്ക്കും 50 മില്യണായി ഉയരുമെന്നാണ് കണക്ക്. ഇത് മുന്നിൽ കണ്ട് ഇന്ത്യയിലെ പ്രമുഖ ഇ-വാലറ്റ് സംവിധാനമായ പേടിഎം പുതിയ മ്യൂച്വൽ ഫണ്ട് ആപ്പുമായി രം​ഗത്ത്.

പേടിഎം മ്യൂച്വൽ ഫണ്ട് ആപ്പ്

പേടിഎം മ്യൂച്വൽ ഫണ്ട് ആപ്പ്

പേടിഎം വഴി ഇനി മ്യൂച്വല്‍ ഫണ്ടുകൾ മൊബൈൽ ഫോണിലൂടെ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യാം. കൂടാതെ നിങ്ങളുടെ പോർട്ട്ഫോളിയോ എളുപ്പത്തിൽ മാനേജ് ചെയ്യാനും ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. നിക്ഷേപകർക്ക് ഇന്ന് മുതൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

25 മ്യൂച്വൽ ഫണ്ട് ഹൗസുകൾ

25 മ്യൂച്വൽ ഫണ്ട് ഹൗസുകൾ

തുടക്കത്തിൽ 25 മ്യൂച്വൽ ഫണ്ട് ഹൗസുകളിൽ നിന്നുള്ള എല്ലാ സ്കീമുകളും പദ്ധതികളുമാണ് അവതരിപ്പിക്കുന്നത്. എന്നാൽ താമസിയാതെ തന്നെ മറ്റ് ഫണ്ട് ഹൗസുകളെയും ഉൾപ്പെടുത്തുമെന്ന് പേടിഎം മണിയിലെ മുഴുവൻ സമയ ഡയറക്ടർ പ്രവീൺ ജാദവ് പറഞ്ഞു.

വിതരണക്കാർക്ക് കമ്മീഷൻ ഇല്ല

വിതരണക്കാർക്ക് കമ്മീഷൻ ഇല്ല

വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഒഴിവാക്കിയാകും പേടിഎം സൗകര്യമൊരുക്കുക. ഇതോടെ ആളുകൾക്ക് ഡയറക്ട് പ്ലാനുകളില്‍ പേടിഎം ആപ്പ് വഴി നിക്ഷേപിക്കാനാകും. ഇതുവരെ 8.5 ലക്ഷം ഉപഭോക്താക്കൾ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തു. ആപ്പ് പുറത്തിറക്കിയതോടെ കൂടുതല്‍ പേരെ മ്യൂച്വല്‍ ഫണ്ടിലേയ്ക്ക് ആകര്‍ഷിക്കാനാകുമെന്നാണ് പേടിഎമ്മിന്റെ അവകാശവാദം. തുടക്കത്തിൽ, പേടിഎം മണി ഉപഭോക്താക്കളിൽ നിന്ന് ഫീസ‌ും ഈടാക്കുന്നില്ല. എന്നാൽ നിക്ഷേപകർ കെവൈസി നടപടികൾ ഉടൻ പൂർത്തിയാക്കേണ്ടതാണ്.

വെല്‍ത്ത് മാനേജ്മെന്റ് ടീം

വെല്‍ത്ത് മാനേജ്മെന്റ് ടീം

പുതിയ വെല്‍ത്ത് മാനേജുമെന്റ് ടീമായിരിക്കും ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് സൗകര്യമൊരുക്കുക. സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറാണ് പേടിഎം മണിയുടെ ചീഫ് എക്‌സിക്യുട്ടീവ് പ്രവീണ്‍ ജാഥവ്.

malayalam.goodreturns.in

English summary

Paytm Money app for mutual funds launched

Paytm Money Ltd expects the number of mutual fund investors in India to more than double from the current 20 million to 50 million by 2023 and hopes that around half of them will be using its mutual funds app by then.
Story first published: Tuesday, September 4, 2018, 11:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X