ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി

ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചരിത്രത്തിൽ ആദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി. ഇത് തുടർച്ചയായ ഏഴാം തവണയാണ് രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവുണ്ടാകുന്നത്. 2016 മെയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്.

ഇന്ന് ഉച്ചയ്ക്ക് 12.40 ന് 72.07 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ബുധനാഴ്ച്ച ക്ലോസ് ചെയ്തതിനേക്കാൾ 0.40 ശതമാനം നഷ്ട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്ക് മേൽ കൂടുതൽ താരിഫ് ചുമത്താൻ അമേരിക്കൻ പ്രസിഡൻറ് ട്രാംപ് തീരുമാനിച്ചതിനെ തുടർന്നാണ് പെട്ടെന്ന് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 72ൽ എത്തി

ഒമ്പത്​ പൈസ നേട്ടത്തോടെ 71.66ലാണ്​ രൂപ ഡോളറിനെതിരെ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചത്​. കയറ്റുമതിക്കാരും ​ബാങ്കുകളും ഡോളർ വിറ്റഴിച്ചത്​ രൂപക്ക്​ നേട്ടമായെന്നായിരുന്നു രാവിലത്തെ വിലയിരുത്തൽ. എന്നാൽ ഉച്ചയ്ക്ക് ശേഷം സ്ഥിതി​ഗതികൾ മാറി മറിഞ്ഞു. ചൈന-അമേരിക്ക വ്യാപാര യുദ്ധത്തമാണ് നിലവിലെ പ്രധാന പ്രതിസന്ധി.

ബുധനാഴ്​ച 17 പൈസയുടെ നഷ്​ടത്തോടെയാണ്​ രൂപ വ്യാപാരം അവസാനിപ്പിച്ചത്​. ഡോളറിനെതിരെ 71.75 ആയിരുന്നു രൂപയുടെ ഇന്നലത്തെ വിനിമയ മൂല്യം. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികൾക്ക് നേട്ടമാണ്. സർക്കാർ ഇടപെടലുകൾ വരെ ഉണ്ടായിട്ടും നിലവിലെ ഇടിവിന് യാതൊരു മാറ്റവുമില്ല.

malayalam.goodreturns.in

Read more about: rupee dollar രൂപ ഡോളർ
English summary

Rupee Crosses 72-Mark Against the Dollar for the First Time Ever

The Indian rupee touched a fresh record low of 72 against the US dollar today. This is the currency's seventh consecutive fall, its longest losing streak since May 2016. It was trading at 72.07 a dollar at 12:40 pm, down by 0.40 percent from its Wednesday close.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X