പെട്രോൾ വില ലിറ്ററിന് 99.99 നു മുകളിൽ പോയാൽ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ ഏതാനും ആഴ്ചകൾകൊണ്ട് കുതിച്ചുയർന്ന ഇന്ധന വില ജനങ്ങളെ ബുദ്ധിമുട്ടിൽ ആഴ്ത്തിയിട്ടുണ്ട്.ഉയരുന്ന വിലവർധന ഉപയോക്താക്കളുടെ പോക്കറ്റിനെ കാലി ആക്കി കൊണ്ടിരിക്കുകയാണ്.ന്യൂഡൽഹിയിൽ ഇന്ധന വില ലിറ്ററിന് 81.63 രൂപ നിരക്കിലും മുംബൈയിൽ ലിറ്ററിന് 89.01 രൂപയുമാണ് നിലവിൽ.

 പെട്രോൾ വില ലിറ്ററിന്  99.99 നു  മുകളിൽ പോയാൽ

സെപ്തംബർ 15 ന് രാജ്യ തലസ്ഥാനത്തു ലിറ്ററിന് 0.35 രൂപയും മുംബൈ പെട്രോൾ സ്റ്റേഷനുകളിൽ ലിറ്ററിന് 0.34 രൂപ വർധിച്ചു.ആഗോള ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവാണ് ഇന്ധന വില കുതിച്ചുയരുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

പെട്രോൾ വില സെഞ്ച്വറിയിൽ എത്തുമോ എന്ന് തമാശ പറഞ്ഞിരുന്ന ഉപപോക്താക്കൾ ഇന്ന് വിലയുടെ കുതിച്ചു കയറ്റം നൂറിൽ എത്തുമോ എന്ന സംശയത്തിലാണ്.

 പെട്രോൾ വില ലിറ്ററിന്  99.99 നു  മുകളിൽ പോയാൽ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ)വിൽക്കുന്ന ഓക്ക്ടെൻ പെട്രോൾ വില 99 രൂപയാണ്.പ്രീമിയം പെട്രോളിന്റെ വില സാധാരണ പെട്രോളിന്റെ വിലയേക്കാൾ 20 രൂപ കൂടുതലാണ്. പെട്രോൾ വില ഡിസ്പ്ലേ ചെയ്യുന്ന മെഷീനുകൾക്ക് പരമാവധി 99.99 രൂപ മാത്രമേ ഡിസ്പ്ലേ ചെയ്യാൻ കഴിയൂ എന്നതിനാൽ പെട്രോൾ പമ്പുകളുടെ സേവനം നിർത്തുകയോ മെഷീനുകൾ വീണ്ടും കാലിബ്രേറ്റു ചെയ്യുന്നതിനായി എന്‍ജിനീയറെ നിയോഗിക്കുകയോ വേണ്ടി വരും.

ഓട്ടോമേറ്റഡ് ആയ ഇത്തരം പെട്രോൾ പമ്പുകളിലെ മെഷീൻ ഡിസ്പ്ലേ ഒരു സെൻസർ സെർവറിൽ നിന്ന് മാത്രമേ മാറ്റാൻ കഴിയൂ എന്നതിനാൽ അവയെല്ലാം അടച്ചുപൂട്ടേണ്ടിവരും, അല്ലെങ്കിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

 പെട്രോൾ വില ലിറ്ററിന്  99.99 നു  മുകളിൽ പോയാൽ

മെട്രോപൊളിറ്റൻ നഗരങ്ങളിലെ പെട്രോൾ പമ്പുകളിൽ നാലോ അഞ്ചോ സംഖ്യകൾ ഡിസ്പ്ലേ ചെയ്യുന്ന ആധുനിക മെഷീനുകളാണ്.എങ്കിലും മാനുവലായി മാറ്റേണ്ട 99.99 ന് മുകളിലുള്ള ഇന്ധന വില കാണിക്കാത്ത കാലിബറേഷൻ ചെയ്യപ്പെടേണ്ട മെഷീനുകളാണ് കൂടുതൽ പെട്രോൾ പമ്പുകളിലും ഉള്ളത്.

മെഷീനുകൾ ഇന്ധനം വിതരണം ചെയ്യുന്നത് തുടരും എന്നിരുന്നാലും,പഴയ മെഷീനുകൾക്ക് ഡെസിമൽ മൂല്യം ഉൾപ്പെടെ നാലക്ക സംഖ്യ കാണിക്കാൻ സാധ്യമല്ല.എല്ലാ പെട്രോൾ പാമ്പുകളിലെ മെഷീനുകളും നാലു മുതൽ അഞ്ച് അക്കങ്ങൾ കാണിക്കേണ്ട രീതിയിലേക്ക് പുതുക്കേണ്ടതുണ്ട്.

English summary

petrol price hike machines cant display above hundred

Since the display machines can show a maximum value of only Rs 99.99, hence, the petrol pump services had to be stopped
Story first published: Wednesday, September 19, 2018, 14:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X