പെട്രോൾ വില വീണ്ടും കൂടി; ലിറ്ററിന് 91 രൂപ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ധന വില വീണ്ടും ഉയർന്നു. പെട്രോൾ ലിറ്ററിന് ലിറ്ററിന് 91 രൂപയായാണ് ഒക്ടോബർ ഒന്നാം തീയതി വില്പന നടത്തുന്നത്.ഓഗസ്റ്റ് പകുതി മുതൽ ഉയർന്നു കൊണ്ടിരിക്കുന്ന ഇന്ധന വില വീണ്ടും 24 പൈസ വർധിച്ച്  ലിറ്ററിന് 91.08 രൂപയിൽ
എത്തിയിരിക്കുകയാണ്.

 
പെട്രോൾ വില വീണ്ടും കൂടി;  ലിറ്ററിന് 91 രൂപ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) യുടെ കണക്കനുസരിച്ചു ഒരു ലിറ്റർ ഡീസലിന് ഡൽഹിയിൽ 32 പൈസ വർധിച്ച് ലിറ്ററിന് 79.72 രൂപയാണ്. ഡൽഹിയിൽ പെട്രോൾ വിലവർദ്ധനവ് മുംബൈയ്ക്കു തുല്യമാണ്.ഇപ്പോൾ ലിറ്ററിന് 83.73 രൂപയാണ് ഡൽഹിയിൽ വില.ഒരു ലിറ്റർ ഡീസലിന് മുംബൈയെക്കാൾ 30 പൈസ കൂടുതലാണ് ഡൽഹിയിൽ.

  ഇന്ധന വില

ഇന്ധന വില

മുംബൈ,ഡൽഹി എന്നിവിടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ചെന്നൈയിൽ പെട്രോൾ വില കൂടുതലാണ്.25 പൈസ ഉയർന്ന് ലിറ്ററിന് 87.05 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം.ഡീസൽ വില 32 പൈസ ആണ് വർധിപ്പിച്ചത്.

കേരളത്തിലെ മറ്റ് ജില്ലകളിലെ പെട്രോൾ വില

കേരളത്തിലെ മറ്റ് ജില്ലകളിലെ പെട്രോൾ വില

കൊൽക്കത്തയിൽ പെട്രോൾ,ഡീസൽ വില ലിറ്ററിന് 23 പൈസയും 30 പൈസയും വർധിച്ച് ലിറ്ററിന് 85.53 രൂപയും 76.94 രൂപയുമായി.കേരളത്തിൽ പെട്രോൾ ലിറ്ററിന് 87.20 രൂപയും ഡീസൽ ലിറ്ററിന് 80.44 രൂപയുമാണ് ഇന്നത്തെ വില. കേരളത്തിലെ മറ്റ് ജില്ലകളിലെ പെട്രോൾ,വില:

കേരളം

പെട്രോൾ വില

ആലപ്പുഴ ₹ 86.17 (+0.23) ▲
കാക്കനാട് ₹ 85.85 (+0.23) ▲
കൽപ്പറ്റ ₹ 86.72 (+0.23) ▲
കണ്ണൂർ ₹ 86.05 (+0.23) ▲
കാസറഗോഡ് ₹ 86.64 (+0.23) ▲
കൊല്ലം ₹ 86.77 (+0.24) ▲
കോട്ടയം ₹ 86.16 (+0.23) ▲
കോഴിക്കോട് ₹ 86.11 (+0.23) ▲
മലപ്പുറം ₹ 86.41 (+0.23) ▲
പാലക്കാട് ₹ 86.71 (+0.23) ▲
പത്തനംതിട്ട ₹ 86.52 (+0.23) ▲
തൃശൂർ ₹ 86.31 (+0.23) ▲
തിരുവനന്തപുരം ₹ 87.20 (+0.23) ▲

 

മൂല്യവർദ്ധിത നികുതി

മൂല്യവർദ്ധിത നികുതി

ആഗസ്ത് മധ്യത്തിനു ശേഷമാണു ഇന്ധന വില ഉയരാൻ തുടങ്ങിയത്.ഉപഭോക്തൃ പ്രതിഷേധത്തെ തുടർന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഈ ഇനങ്ങളിൽ നികുതി കുറയ്ക്കാൻ തയ്യാറായിട്ടില്ല.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതിനാൽ നികുതി ഇളവ് കൊണ്ട് മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

പെട്രോൾ വിലയിൽ 19.48 രൂപയും ഡീസലിന് ലിറ്ററിന് 15.33 രൂപയുമാണ് എക്സൈസ് നികുതി.പെട്രോൾ, ഡീസൽ എന്നിവയ്ക്കായുള്ള മൂല്യവർദ്ധിത നികുതി (വാറ്റ്) വിവിധ സംസ്ഥാനങ്ങൾക്ക് നികുതി വ്യത്യസ്‌തമാണ്‌.പെട്രോളിന് 39.12 ശതമാനം മൂല്യവർദ്ധിത നികുതി ആണ് മുംബയിൽ,ഡീസലിന് ഉയർന്ന മൂല്യവർദ്ധിത നികുതിയായി 26 ശതമാനം ചുമത്തുന്ന സംസ്ഥാനം തെലുങ്കാനയാണ്.

 

 

English summary

Petrol crosses Rs 91/litre

Petrol crossed Rs 91 per litre in Mumbai,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X