ഇനി മദ്യം ഓൺലൈനായി ഓർഡർ ചെയ്യാം: ഹോം ഡെലിവറി അനുവദിക്കാൻ മഹാരാഷ്ട്ര ഗവൺമെന്റ്

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാരാഷ്ട്രയിൽ സർക്കാർ മദ്യത്തിന്റെ ഓൺ ലൈൻ വിൽപനയും ഹോം ഡെലിവെറിയും അനുവദിക്കാൻ തീരുമാനിച്ചു.ഇതുമൂലം മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകൾ കുറയ്ക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. "മദ്യപിച്ച് വാഹനമോടിക്കുന്ന സാഹചര്യങ്ങൾ തടയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.മദ്യം വീട്ടിൽ എത്തിച്ചു കൊടുക്കുന്നത് അതിനു സഹായകമാകും,"എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു.

 
ഇനി  മദ്യം  ഓൺലൈനായി ഓർഡർ ചെയ്യാം: ഹോം ഡെലിവറി അനുവദിക്കാൻ മ

തീരുമാനം പ്രാബല്യത്തിലാകുന്നത് എപ്പോൾ എന്ന് അദ്ദേഹം വിശദീകരിച്ചില്ല.വരുമാനവും പദ്ധതി അനുവദിച്ചതിനുള്ള പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നു എക്സൈസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഹൈവേകൾക്കു സമീപം സ്ഥിതിചെയ്യുന്ന 3,000 മദ്യവിൽപ്പശാലകൾ അടച്ചു പൂട്ടിയത് മൂലം മഹാരാഷ്ട്ര സർക്കാരിന് എക്സൈസ് തീരുവ നഷ്ടപ്പെട്ടിരുന്നു. 2017-18 കാലഘട്ടത്തിൽ സംസ്ഥാന ട്രഷറിക്ക് 15,343 കോടി രൂപയാണ് എക്സൈസ് തീരുവയായി ലഭിച്ചിരുന്നത്.പെട്രോൾ, ഡീസൽ എന്നിവയുടെ സംസ്ഥാന നികുതി വെട്ടികുറച്ചതോടെ സംസ്ഥാനത്തിന്റെ ട്രഷറിയിൽ കുറവുണ്ടായി.മദ്യത്തിന്റെ ഓൺലൈൻ വില്പന കൂടുതൽ വരുമാനം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more about: liquor sale delivery മദ്യം
English summary

Maharashtra to allow online sale, home delivery of liquor

The Maharashtra government has decided to allow online sale and home delivery of liquor,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X