പെയിന്റിന് പകരം ഭിത്തികളെ അലങ്കരിക്കാന്‍ ചാണകച്ചായം വരുമോ?ലാഭകരം, പ്രകൃതിദത്തം, സുരക്ഷിതം.

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് പണി പൂര്‍ത്തിയായാല്‍ ഏറ്റവും വലിയ ടെന്‍ഷനാണ് പെയിന്റിംഗ്. വന്‍ തുകയാണ് പെയിന്റിംഗനായി ചെലവഴിക്കേണ്ടത്. എന്നാല്‍ ഇനി ഈ ടെന്‍ഷന്‍ വേണ്ടെന്നാണ് കര്‍ണാടകയിലെ സിദ്ധഡോക്ടര്‍ ശശിശേഖര്‍ ഭട്ടിന്റെ അഭിപ്രായം.

 

പശുക്കളുടെ ചാണകത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ചായം പെയിന്റായി ഉപയോഗിക്കാമെന്ന് ഇദ്ദേഹം പറയുന്നു. പറയുക മാത്രമല്ല, അദ്ദേഹത്തിന്റെ നവീകരിച്ച വീടിന്റെ ഭിത്തികള്‍ക്ക് നിറം നല്‍കിയിരിക്കുന്നത് പച്ച നിറത്തിലുള്ള ചാണകച്ചായം കൊണ്ടാണ്.

പഞ്ചഗവ്യ

പഞ്ചഗവ്യ

സാധാരണ പൂജാദികര്‍മങ്ങള്‍ക്കായി ഉപയോഗിക്കുന്ന അഞ്ച് സാധനങ്ങള്‍ ചേര്‍ത്താണ് ചാണകച്ചായം തയ്യാറാക്കിയത്. അതിനാല്‍ പഞ്ചഗവ്യ എന്ന് ഇതിന് പേരിടുകയും ചെയ്തു. ഇവ കൃത്യമായ അളവില്‍ ചേര്‍ത്താല്‍ രാസവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന അപകടകരമായ പെയിന്റുകള്‍ക്കു പകരം പ്രകൃതിദത്തവും സുരക്ഷിതവുമായ പെയിന്റ് നിര്‍മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ഡോക്ടര്‍.

ചാണക പെയിന്റ്

ചാണക പെയിന്റ്

പരീക്ഷണാര്‍ഥത്തില്‍ തന്റെ സ്വന്തം മുറിയുടെ ഭിത്തിയില്‍ മാത്രമായിരുന്നു അദ്ദേഹം പഞ്ചഗവ്യ അടിച്ചത്. എന്നാല്‍ ചിലയിടങ്ങളില്‍ വിള്ളലുണ്ടായതായി ശ്രദ്ധയില്‍ പെട്ടും. ഇതേതുടര്‍ന്ന് മരക്കറ ഉള്‍പ്പെടെയുള്ളവ ചേര്‍ത്ത് നടത്തിയ പരീക്ഷണം നല്ല വിജയമായിരുന്നു. അതിനു ശേഷം വീടിന്റെ ചുമരുകളില്‍ മുഴുവന്‍ ചാണക പെയിന്റ് അടിച്ചു. ഏത് പെയിന്റിനെയും വെല്ലുന്ന ഭംഗിയാണ് തന്റെ ചാണകച്ചായം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 ദീര്‍ഘകാലം നിലനില്‍ക്കും

ദീര്‍ഘകാലം നിലനില്‍ക്കും

മറ്റ് പെയിന്റുകളെ അപേക്ഷിച്ച് ദീര്‍ഘകാലം നിറം മങ്ങാതെ ഇത് നിലനില്‍ക്കുമെന്നാണ് ഡോക്ടറുടെ വാദം. 13 വര്‍ഷം മുമ്പ് ചികില്‍സാ ആവശ്യത്തിനായി ചാണകത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത വെള്ളം ചുവരില്‍ ചിലയിടങ്ങളില്‍ പതിച്ചിരുന്നു. അത് ഇപ്പോഴും യാതൊരു നിറംമാറ്റമോ ഫംഗസ് ബാധയോ ഇല്ലാതെ അവിടെത്തന്നെയുണ്ട്.

ചാണകം തേക്കുക പതിവായിരുന്നു

ചാണകം തേക്കുക പതിവായിരുന്നു

മുന്‍കാലങ്ങളില്‍ വീടിന്റെ മുറ്റവും തറയുമൊക്കെ ചാണകം മെഴുകുക പതിവാണ്. ഇത് പ്രാണികളെ അകറ്റാന്‍ ഫലപ്രദമായിരുന്നു. സൂര്യതാപത്തിന്റെ ശക്തി കുറയ്ക്കാന്‍ ഭിത്തിയിലും ചാണകം തേക്കുക പതിവായിരുന്നു. ഗോമാതാവിനെ സംരക്ഷിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ചാണക പെയിന്റെന്നാണ് ഡോക്ടറുടെ വാദം. പഞ്ചഗവ്യ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഡോക്ടറിപ്പോള്‍.

English summary

paint from cow dung

A Karnataka Siddha doctor has produced paint from cow dung
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X