പുതിയ ഉപഭോക്താക്കൾക്കായി വോഡഫോൺ പ്രീപെയ്ഡ് റീചാർജ് അവതരിപ്പിച്ചിരിക്കുന്നു . 351 രൂപയുടെ ഫസ്റ്റ് റീചാർജ് (എഫ്ആർസി) പായ്ക്ക് 56 ദിവസത്തെ കാലാവധിയിൽ സൗജന്യ കോൾ, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. ഈ പായ്ക്ക് ഡേറ്റാ ബെനിഫിറ്റ് ഒന്നും തന്നെ ഉപഭോക്താക്കൾക്കു വാഗ്ദാനം ചെയ്യുന്നില്ല മാത്രമല്ല, വോഡാഫോണിന്റെ ഈ ഓഫർ പുതിയ ഉപഭോക്താക്കൾക്കു മാത്രമാണ് ഇപ്പോൾ ബാധകം . പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യമാണ് വോഡാഫോൺ വാഗ്ദാനം ചെയ്യുന്നത്,എന്നാൽ ജിയോയെ പോലെ എഫ് യു പി പരിധി ഇല്ല.
വോഡാഫോൺ 351 പ്രീപെയ്ഡ് റീചാർജ് പ്ലാൻ, ഓഫറുകൾ
പുതിയ വോഡാഫോൺ FRC Rs. 351 പ്രീപെയ്ഡ് റീചാർജ്, എഫ് യു പി പരിധിയില്ലാതെ അൺലിമിറ്റഡ് കോളിങ്ങും, 56 ദിവസങ്ങളിലേക്ക് 100 സൗജന്യ എസ്എംഎസ്സും ലഭ്യമാക്കും. 2018 ഡിസംബർ മുതൽ വൊഡാഫോൺ ഉപഭോക്താക്കളായവർക്കാണ് ഓഫർ ലഭ്യമാവുക.
ജിയോയ്ക്ക് ചില മേഖലകളില്‍ നെറ്റ്വര്‍ക്ക് കവറേജില്ലാത്തത് മുതലെടുത്ത് അത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും അതുവഴി പുതിയ വരിക്കാരെ നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം . ചെലവ് കുറഞ്ഞ ഡാറ്റ പ്ലാനുകളുമായി ടെലകോം രംഗം കീഴടക്കിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ നിന്ന് നേരിടേണ്ടിവന്ന കടുത്ത മല്‍സരത്തെ തുടര്‍ന്ന് കമ്പനിക്ക് വലിയ നഷ്ടമാണ് അടുത്തകാലത്തായി ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ മുതല്‍മുടക്ക് നടത്തി സേവനവും അതുവഴി വ്യാപാരവും മെച്ചപ്പെടുത്താന്‍ വൊഡഫോണ്‍ ആലോചിക്കുന്നത്.