യോഗ ഗുരു ബാബാ രാംദേവ് ഫാഷന്‍ രംഗത്തേക്കും; പതഞ്ജലി പരിധാന്റെ ആദ്യ ഔട്ട്‌ലെറ്റ് ഡല്‍ഹിയില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്കു പിന്നാലെ യോഗഗുരു ബാബാ രാംദേവ് ഫാഷന്‍ വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവയ്ക്കുന്നു. 100 ശതമാനം സ്വദേശിയെന്ന മുദ്രാവാക്യവുമായാണ് പതഞ്ജലി പരിധാന്‍ എന്ന പേരിട്ടിരിക്കുന്ന ഫാഷന്‍ ബ്രാന്റ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രഖ്യാപിച്ച പുതിയ ബ്രാന്റിന്റെ ആദ്യ ഔട്ട്‌ലെറ്റ് ന്യൂഡല്‍ഹിയില്‍ ഒരുങ്ങി.

 

ആര്‍ബിഐയുടെ ഇടക്കാല ഡിവിഡന്റ് സർക്കാരിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം ഇന്നെടുക്കും


സന്‍സ്‌കാര്‍, ആസ്ത, ലിവ്ഫിറ്റ്

സന്‍സ്‌കാര്‍, ആസ്ത, ലിവ്ഫിറ്റ്

ആദ്യഘട്ടത്തില്‍ മൂന്ന് ബ്രാന്റുകളാണ് രാംദേവ് രംഗത്തിറക്കുന്നത്. പുരുഷന്‍മാര്‍ക്കായുള്ള വിവിധ വസ്ത്രങ്ങളുടെ സന്‍സ്‌കാര്‍ ബ്രാന്റാണ് അതിലൊന്ന്. സ്ത്രീകള്‍ക്കായുള്ള വസ്ത്രങ്ങളുടെ ബ്രാന്റിന് ആസ്ത എന്നാണ് പേരിട്ടിരിക്കുന്നത്. ഇതിനു പുറമെ, സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ ബ്രാന്റായ ലിവ്ഫിറ്റും വിപണി കീഴടക്കാനായി എത്തിയിട്ടുണ്ട്.

ഫാഷന്‍ രംഗത്ത് ഭാരതീയത

ഫാഷന്‍ രംഗത്ത് ഭാരതീയത

പതഞ്ജലിയുടെ മറ്റേത് ഉല്‍പ്പന്നങ്ങളെയും പോലെ ഭാരതീയതയാണ് ഫാഷന്‍ രംഗത്തും ബാബാ രാംദേവ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. സ്വദേശി ഫാഷന്‍ എന്ന രീതിയില്‍ രാജ്യാത്ത് പുതിയൊരു തരംഗം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് രാംദേവും അദ്ദേഹത്തിന്റെ കമ്പനിയും. ഭാരതീയ സംസ്‌ക്കാരത്തെ മുറുകെ പിടിക്കുന്നതായിരിക്കും തന്റെ ഫാഷന്‍ ബ്രാന്റെന്നാണ് രാംദേവിന്റെ വാഗ്ദാനം. പാശ്ചാത്യന്‍ ഫാഷന്‍ രീതികള്‍ക്കു പിന്നാലെ പോയവരെ പാരമ്പര്യത്തിലേക്ക് തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഈ വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍

ഈ വര്‍ഷം 100 ഔട്ട്‌ലെറ്റുകള്‍

രാജ്യത്തെ പ്രധാന നഗരങ്ങളിലായി ഈ വര്‍ഷം പരിധാന്റെ 100 ബ്രാന്റ് ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇവിടെ കമ്പനിയുടെ മൂന്ന് ഫാഷന്‍ ബ്രാന്റുകളും ലഭ്യമാക്കും. പതഞ്ജലി പരിധാന്‍ ബ്രാന്റ് ജനങ്ങളിലെത്തിക്കുകയെന്നതാണ് ഈ വന്‍ ഔട്ട്‌ലെറ്റുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. മെന്‍സ്‌വെയറിന് 699-1499 രൂപ റേഞ്ചിലാണ് വില. 999-2499 രൂപ റേഞ്ചില്‍ ലേഡീസ് വെയര്‍ ലഭിക്കും.

സബ് ബ്രാന്റ് സ്റ്റോറുകള്‍ വേറെ

സബ് ബ്രാന്റ് സ്റ്റോറുകള്‍ വേറെ

ബ്രാന്റ് ഔട്ട്‌ലെറ്റുകള്‍ക്കു പുറമെ, രാജ്യത്തെ ചെറുനഗരങ്ങള്‍ കേന്ദ്രീകരിച്ച് ചെറിയ സ്റ്റോറുകള്‍ തുറക്കാനും പദ്ധതിയുണ്ടെന്ന് പതഞ്ജലി പരിധാന്‍ സിഇഒ കെ എന്‍ സിംഗ് പറഞ്ഞു. 800 മുതല്‍ 1000 വരെ സ്‌ക്വയര്‍ ഫീറ്റിലായിരിക്കും ഇവ ഒരുക്കുക. പരിധാന്‍ ബ്രാന്റിന് പകരം മൂന്ന് സബ് ബ്രാന്റുകളുടെ പ്രൊമോഷനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സന്‍സ്‌കാര്‍, ആസ്ത, ലിവ്ഫിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു സബ് ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും ഇവയില്‍ ലഭിക്കുക.

ഓണ്‍ലൈനിലും ലഭ്യമാക്കും

ഓണ്‍ലൈനിലും ലഭ്യമാക്കും

ഔട്ട്‌ലെറ്റുകള്‍ക്കും ബ്രാന്റ് സ്‌റ്റോറുകള്‍ക്കും പുറമെ, പതഞ്ജലി പരിധാന്റെ ഫാഷന്‍ വസ്ത്രങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാക്കാനാണ് തീരുമാനം. ഈ വര്‍ഷം തന്നെ ഇത് സാധ്യമാക്കാനാണ് പദ്ധതി. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, പേടിഎം തുടങ്ങിയ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഇവ ലഭിക്കും. ഇതിനു പുറമെ മറ്റ് റീട്ടെയില്‍ ഷോപ്പുകളിലും ഷോപ്പ് ഇന്‍ ഷോപ്പ് മാതൃകയില്‍ ബ്രാന്റ് പ്രൊമോട്ട് ചെയ്യുന്ന രീതിയിലുള്ള ചെറു ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

English summary

Patanjali’s fashion foray: Baba Ramdev’s company turns to apparel after creating ripples in FMCG

Patanjali’s fashion foray: Baba Ramdev’s company turns to apparel after creating ripples in FMCG
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X