റബര്‍ മേഖലയ്ക്ക് പ്രതീക്ഷ; തളിപ്പറമ്പില്‍ റബര്‍ അധിഷ്ഠിത വ്യവസായം വരുന്നു, 500 പേര്‍ക്ക് ജോലി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണൂര്‍: പ്രതിസന്ധി നേരിടുന്ന റബര്‍ കൃഷിക്കാരെ സംരക്ഷിക്കാന്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ റബര്‍ അധിഷ്ഠിത വ്യവസായം തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൃഷിക്കാരില്‍നിന്ന് വിപണിവിലയേക്കാള്‍ കൂടുതല്‍ പണം നല്‍കി റബര്‍ വാങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഈ റബര്‍ ഉപയോഗിച്ച് ആശുപത്രികളിലും മറ്റും ഉപയോഗിക്കുന്ന ഗൗസ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉണ്ടാക്കും. അഞ്ഞൂറോളം പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയും. അതിന്റെ തറക്കല്ലിടല്‍ പ്രവൃത്തി അടുത്ത ദിവസം തന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

 
റബര്‍ മേഖലയ്ക്ക് പ്രതീക്ഷ; തളിപ്പറമ്പില്‍ റബര്‍ അധിഷ്ഠിത വ്യവസായം വരുന്നു, 500 പേര്‍ക്ക് ജോലി

വൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഇ-വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു യൂനിറ്റ് മട്ടന്നൂരിലെ കിന്‍ഫ്ര പാര്‍ക്കില്‍ ആരംഭിക്കും. അതിന്റെ തറക്കല്ലിടല്‍ ഉടന്‍ ഉണ്ടാവും. വലുതും ചെറുതുമായ എല്ലാ വിധ വാഹനങ്ങളും ഉണ്ടാക്കുന്ന സ്ഥാപനമാവും മട്ടന്നൂരില്‍ ആരംഭിക്കുക. 6700 ഏക്കര്‍ ഭൂമി മട്ടന്നൂരിലും പരിസരത്തും കണ്ടെത്തി പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനായി 15600 കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. ചില വിദേശ കമ്പനികള്‍ തന്നെ അവിടേക്കാണ് വരാന്‍ പോവുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 36000 ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചു. 1.24 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. ഒന്നേകാല്‍ ലക്ഷം ആളുകള്‍ക്ക് സര്‍വീസില്‍ നിയമനം നല്‍കി. ഐ ടി മേഖലയില്‍ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ലക്ഷം പേര്‍ക്ക് ഐ ടി രംഗത്ത് തൊഴില്‍ നല്‍കി. ഒരു ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കാന്‍ സാധിക്കത്തക്ക നിലയിലുള്ള പ്രവര്‍ത്തനമാണ് ഈ മേഖലയില്‍ നടക്കുന്നത്.

ആധാര്‍ എവിടെയൊക്കെ വേണം, എവിടെയൊക്കെ വേണ്ട? ഇക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടോ?

25000 സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. കൂടുതല്‍ പണം നല്‍കി കുടംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കും. അന്താരാഷ്ട്ര ടൂറിസ ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയര്‍ന്നുവരികയാണ്. അന്താരാഷ്ട്ര കമ്പനികളടക്കം നിരവധി കമ്പനികളാണ് വ്യവസായം ആരംഭിക്കാന്‍ താല്‍പര്യമറിയിച്ച് ഇന്ന് കേരളത്തിലെത്തുന്നത്. വ്യവസായ രംഗത്ത് വലിയ വളര്‍ച്ചയാണ് കേരളം നേടിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

English summary

rubber based industry in kannur

rubber based industry in kannur
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X