ഈ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണയായി ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപങ്ങളില്‍ ഒന്നാണ് സ്ഥിരനിക്ഷേപ പദ്ധതി (ഫിക്‌സഡ് ഡെപ്പോസിറ്റ്)കള്‍. നിക്ഷേപ തുകയില്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലാത്തതിനാല്‍ പ്രധാനമായും മുതിര്‍ന്ന പൗരന്‍മാരാണ് സ്ഥിര നിക്ഷേപ പദ്ധതികള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്. അതോടൊപ്പം ആര്‍ബിഐ റിപോ നിരക്ക് (കീ പോളിസി നിരക്ക്) വെട്ടിക്കുറച്ചതിനാല്‍ സമീപ ഭാവിയില്‍ പലിശ നിരക്ക് കുറയുന്ന സ്ഥിതിയാണ് നിലവില്‍.

ഈ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കും


ഏപ്രിലില്‍ നടക്കുന്ന യോഗത്തില്‍ റിസര്‍വ് ബാങ്ക് റിപോ നിരക്കില്‍ കാല്‍ ശതമാനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. കൂടാതെ പണപ്പെരുപ്പനിരക്ക് കുറയുമെന്നത് പലിശനിരക്ക് കുറയ്ക്കുന്നതിന് കാരണമായി.

മാരുതി സുസുക്കി സെക്കൻഡ് ഹാൻഡ് കാറുകളുടെ പുതിയ 200 ഔട്ട്ലെറ്റുകൾ തുറന്നുമാരുതി സുസുക്കി സെക്കൻഡ് ഹാൻഡ് കാറുകളുടെ പുതിയ 200 ഔട്ട്ലെറ്റുകൾ തുറന്നു

സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താന്‍ ബാങ്കുകള്‍ വായ്പ പലിശനിരക്ക് കുറയ്ക്കണമെന്നും സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ ബാങ്കുകള്‍ ഡെപ്പോസിറ്റ് നിരക്കുകള്‍ കുറയ്ക്കുന്നത് വരെ വായ്പ നിരക്ക് കുറയ്ക്കാനുമാകില്ല. ഇത്തരം സാഹചര്യങ്ങളില്‍, സ്ഥിര നിക്ഷേപ പലിശനിരക്ക് വലിയ തോതില്‍ കുറച്ചേക്കാം. അതിനാല്‍ സ്ഥിര നിക്ഷേപങ്ങളില്‍ നിലവില്‍ ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുന്ന ബാങ്കുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ അഞ്ചു വര്‍ഷം വരെ കാലയളവില്‍ നിക്ഷേപം നടത്താം.

ഈ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്‍മാരുടെ സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ നല്‍കും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വലിയ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപം 7.5-8% വരെ നല്‍കുന്നുണ്ട്. ചെറിയ ബാങ്കുകളായ എയു അടക്കമുള്ള ചില ഫിനാന്‍സ് സ്ഥാപനങ്ങള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് 9% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളെ കുറിച്ച് നിങ്ങള്‍ അന്വേഷിക്കുന്നത് നന്നായിരിക്കും.

മൊബൈൽ വാലെറ്റുകൾ വഴിയുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം അറിയേണ്ട ചില കാര്യങ്ങൾ മൊബൈൽ വാലെറ്റുകൾ വഴിയുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപം അറിയേണ്ട ചില കാര്യങ്ങൾ

അതിനായി വിവിധ കാലാവധികളില്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളെ കുറിച്ച് വിശദവിവരങ്ങള്‍ നിങ്ങള്‍ക്കായി നല്‍കാം. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷവും സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും മികച്ച നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുടെ ഒരു ലിസ്റ്റ് ഇതാ.


1 വര്‍ഷത്തേക്കുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ്

1 വര്‍ഷത്തേക്കുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ്

ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ആര്‍ബിഎല്‍ ബാങ്കും 1 വര്‍ഷത്തെ എഫ്ഡിഡിക്ക് 8.5 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. ലക്ഷ്മി വിലാസ് ബാങ്ക് (എല്‍വിബി), കര്‍ണാടക ബാങ്ക്, സിറ്റി യൂണിയന്‍ ബാങ്ക് എന്നീ ബാങ്കുകള്‍ 8-8.20 ശതമാനം പലിശ നല്‍കുന്നു. മുകളിലുള്ള പലിശനിരക്ക് പ്രകാരം സാധാരണ നിക്ഷേപകര്‍ക്ക് 50 ബേസിസ് പോയിന്റുകള്‍ക്ക് ലഭിക്കും.

2 വര്‍ഷ ഫിക്‌സഡ് ഡെപ്പോസിറ്റ്

2 വര്‍ഷ ഫിക്‌സഡ് ഡെപ്പോസിറ്റ്

എ യു സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ 8.75% ആണ് പലിശ നിരക്ക്. നിലവില്‍ രണ്ട് വര്‍ഷ കാലയളവില്‍ ഏതൊരു ബാങ്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഇത്. ആര്‍ബിഎല്‍ ബാങ്ക് 8.55 ശതമാനം പലിശയും എല്‍വിബി 8.2 ശതമാനം, ആക്‌സിസ് ബാങ്ക്, ബന്ധന്‍ ബാങ്ക് എന്നിവ 8.15 ശതമാനം പലിശയും രണ്ട് വര്‍ഷത്തെ എഫ്ഡിക്ക് പലിശ നല്‍കുന്നു.

3 വര്‍ഷ ഫിക്‌സഡ് ഡെപ്പോസിറ്റ്

3 വര്‍ഷ ഫിക്‌സഡ് ഡെപ്പോസിറ്റ്

3 വര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന് എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് 9 ശതമാനം പലിശ നല്‍കും. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു കോടിയ്ക്ക് മുകളിലുള്ള തുകയ്ക്കാണ് ഈ പലിശ നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് മുകളില്‍ സൂചിപ്പിച്ച നിരക്കുകളില്‍ 50 ബേസിസ് പോയിന്റുകള്‍ കുറയും.

 5 വര്‍ഷ ഫിക്‌സഡ് ഡെപ്പോസിറ്റ്

5 വര്‍ഷ ഫിക്‌സഡ് ഡെപ്പോസിറ്റ്

5 വര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റായി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഐഡിഎഫ്‌സി ബാങ്ക് 8.75% പലിശ നല്‍കും. തൊട്ടുപിന്നില്‍ എ.യു സ്മാള്‍ ഫിനാന്‍സ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക് 8.5% ആണ്. ലക്ഷ്മി വിലാസ് ബാങ്ക് 8.35 ശതമാനം പലിശയും ഡിസിബിയും ആര്‍ബിഎല്‍ ബാങ്ക് എന്നിവ യഥാക്രമം 8.25 ശതമാനവും 8.1 ശതമാനവും 5 വര്‍ഷത്തെ എഫ്ഡിഡിക്ക് പലിശ വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ പലിശനിരക്കിൽ എൽ. ഐ. സി പോളിസിയിൽ നിന്നും വായ്പ കുറഞ്ഞ പലിശനിരക്കിൽ എൽ. ഐ. സി പോളിസിയിൽ നിന്നും വായ്പ

English summary

banks will offer 9 percentage interest on fixed deposit

banks will offer 9 percentage interest on fixed deposit
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X