ഇടനിലക്കാരില്ലാതെ കുറഞ്ഞ ചെലവില്‍ വിദേശ ജോലി; പുതിയ സംരംഭവുമായി നോര്‍ക്ക റൂട്ട്സ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: ഇടനിലക്കാരുടെ ഇടപെടലുകളില്ലാതെ കുറഞ്ഞ ചെലവില്‍ വിദേശ ജോലി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് കേരള സര്‍ക്കാരിന് കീഴില്‍ പ്രവാസിക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റിന് വേഗം കൂട്ടുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മുഖേന ദ്വൈവാര റിക്രൂട്ട്മെന്റ് ആരംഭിച്ചതാണ് ഇതില്‍ ഏറ്റവും പുതിയ ചുവടുവയ്പ്പ്.

 


സുരക്ഷിതം സുതാര്യം

സുരക്ഷിതം സുതാര്യം

നിയമാനുസൃതവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ട്മെന്റ് സേവനം അതിവേഗത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി സൗദി അറേബ്യയിലെ അല്‍മുവാസാത്ത് ആശുപത്രിയിലെ ഹ്യൂമന്‍ റിസോഴ്സ് മാനേജര്‍ റോജന്‍ അലക്സുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്് ആദ്യ എക്സ്പ്രസ്സ് റിക്രൂട്ട്്മെന്റ് നടപടിക്ക് തുടക്കമിട്ടത്.

അുത്ത റിക്രൂട്ട്‌മെന്റ് 28ന്

അുത്ത റിക്രൂട്ട്‌മെന്റ് 28ന്

ഇതുപ്രകാരമുള്ള അടുത്ത റിക്രൂട്ട്മെന്റ് ഫെബ്രുവരി 28 ന് രാവിലെ 11.30 ന് നോര്‍ക്ക റൂട്ട്സിന്റെ ആസ്ഥാനത്തു നടക്കും. റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ rmt4.norka@kerala.gov.in എന്ന ഇമെയില്‍ അഡ്രസ്സില്‍ ബയോഡേറ്റകള്‍ നല്‍കണം. ഇടനിലക്കാരെ ഒഴിവാക്കി വിദേശ തൊഴില്‍ ദാതാവുമായി നേരിട്ട് ഉദ്യോഗാര്‍ത്ഥികളെ ബന്ധപ്പെടുത്തിയുള്ള മികച്ച റിക്രൂട്ട്മെന്റ് പ്രക്രിയയാണ് നോര്‍ക്ക റൂട്ട്സിന്റെ സവിശേഷത. സാധാരണ റിക്രൂട്ട്മെന്റ് നടപടികളില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി അതിവേഗത്തില്‍ നിയമന നടപടികള്‍ ആരംഭിക്കാന്‍ ഇതുവഴി സാധിക്കും.

റിക്രൂട്ട്‌മെന്റ് വിവിധ തസ്തികകളിലേക്ക്

റിക്രൂട്ട്‌മെന്റ് വിവിധ തസ്തികകളിലേക്ക്

വിദേശ തൊഴില്‍ റിക്രൂട്ട്‌മെന്റിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച നോര്‍ക്ക റൂട്ട്‌സ് നഴ്‌സിംഗ് മേഖലയ്ക്കു പുറമെ, ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍, ഗാര്‍ഹികത്തൊഴിലാളികള്‍ തുടങ്ങി ജിസിസി രാജ്യങ്ങളിലെ വിവിധ ജോലികളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിവരുന്നുണ്ട്. ട്രാവല്‍ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ വഴിയുള്ള റിക്രൂട്ട്‌മെന്റ് നടപടികളില്‍ സാധാരണ കണ്ടുവരുന്ന തട്ടിപ്പുകളും അമിത ചാര്‍ജ്ജും ഇതിലുണ്ടാവില്ലെന്നതാണ് ഏറ്റവും വലിയ ആശ്വാസം. നോര്‍ക്ക റൂട്ട്‌സ് നല്‍കുന്ന ഓഫറുകള്‍ ആര്‍ക്കും ധൈര്യമായി സ്വീകരിക്കാം.

റിക്രൂട്ട്‌മെന്റ് നടപടികള്‍

റിക്രൂട്ട്‌മെന്റ് നടപടികള്‍

ഇ-മൈഗ്രന്റ് പോര്‍ട്ടല്‍ വഴി വിദേശ തൊഴിലുടമകള്‍ സമര്‍പ്പിക്കുന്ന തൊഴിലവസരങ്ങളുടെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ തുടങ്ങുന്നത്. www.norkaroots.nte, www.jobsnorka.gov.in എന്നിവ വഴിയും പ്രധാന ദിനപ്പത്രങ്ങളിലൂടെയും ഒഴിവുകള്‍ ഉദ്യോഗാര്‍ഥികളെ അറിയിക്കും. ഈ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷകള്‍ നല്‍കാം. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷാര്‍ഥികള്‍ക്ക് ഒഴിവുകളെ കുറിച്ചുള്ള എസ്എംഎസ് അലേര്‍ട്ടും ലഭിക്കും. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിസ പ്രൊസസിംഗ്, എമിഗ്രേഷന്‍ ക്ലിയറന്‍സ് എന്നിവയ്ക്ക് ശേഷം അതിവേഗം പ്ലേസ്‌മെന്റും ലഭിക്കും.

സര്‍വീസ് ചാര്‍ജ്

സര്‍വീസ് ചാര്‍ജ്

മറ്റ് സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളെ അപേക്ഷിച്ച് മിതമായ സര്‍വീസ് ചാര്‍ജ്ജാണ് നോര്‍ക്ക റൂട്ട്‌സ് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കുന്നത്. 30,000 രൂപയാണ് ഉദ്യോഗാര്‍ഥിയില്‍ നിന്ന് ഈടാക്കുക. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, വിസ പ്രോസസിംഗ് ചാര്‍ജുകള്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ ഫീസ് എന്നിവയ്ക്ക് പുറമെയാണിത്. കൂടുതല്‍ വിവരങ്ങള്‍ https://norkaroots.org/ല്‍ ലഭിക്കും.

Read more about: government kerala foreign
English summary

norka roots recruitment

norka roots recruitment
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X