പുതു വിപണികള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്ത്രീശക്തി; ആമസോണ്‍ സഹേലിയില്‍ ഇനി കുടുംബശ്രീ ഉല്‍പ്പന്നങ്ങളും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ കൂടുതല്‍ ഉപഭോക്താക്കളുടെ കൈകളിലേക്കെത്തും- ആമസോണ്‍ വഴി. ഇത് സംബന്ധിച്ച് ആമസോണുമായി കുടുംബശ്രീ ധാരണപത്രം ഒപ്പിട്ടു. ആമസോണിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ ആമസോണ്‍ സഹേലിയിലൂടെയാണ് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ വിപണന മേഖലയിലേക്ക് സാധ്യതകളുടെ വഴി തുറന്നുകിട്ടിയത്.

 
പുതു വിപണികള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്ത്രീശക്തി; ആമസോണ്‍ സഹേലിയില്‍ ഇനി കുടുംബശ്രീ ഉല്‍പ്പന്നങ്ങ

ഇതുവഴി ആമസോണ്‍ ഇന്ത്യയുമായി സഹകരിക്കുന്ന സ്ത്രീ സംരംഭകര്‍ക്ക് വേണ്ട പിന്തുണയും പരിശീലനവും ആമസോണ്‍ നല്‍കും. കൂടാതെ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലൂടെ രാജ്യത്തുടനീളമുള്ള ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭ്യമാക്കും.

ഇന്ത്യ-യുഎസ് വ്യാപാര കരാറിന് അന്തിമ രൂപമായി; വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി രണ്ടു രാജ്യങ്ങളും

കേരളത്തിലെ 14 ജില്ലകളിലായി ആയിരത്തിലധികം സാമൂഹിക വികസന സൊസൈറ്റികളുള്ള (സിഡിഎസ്സ്) കുടുംബശ്രീയില്‍ നാല് ദശലക്ഷത്തിലധികം സ്ത്രീ അംഗങ്ങളാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിലൊന്നായാണ് കുടുംബശ്രീ വിലയിരുത്തപ്പെടുന്നത്.

പുതു വിപണികള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്ത്രീശക്തി; ആമസോണ്‍ സഹേലിയില്‍ ഇനി കുടുംബശ്രീ ഉല്‍പ്പന്നങ്ങ

സഹേലി പദ്ധതിയില്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തുന്നതിലൂടെ കുടുംബശ്രീയുമായി ബന്ധപ്പെട്ട സംരംഭകരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ പ്രാരംഭത്തില്‍ മുടക്കുമുതല്‍ ഇല്ലാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പ്പന നടത്താനുള്ള ആനുകൂല്യങ്ങളും നല്‍കും. സഹേലി സംഘം വനിതാ സംരംഭകരെ പരിശീലിപ്പിക്കുകയും, ഇമേജിംഗ്, കാറ്റലോഗിംങ്, ഉല്‍പന്നങ്ങളുടെ ലിസ്റ്റിംഗ്, സൗജന്യ അക്കൌണ്ട് മാനേജ്മെന്റ് എന്നിവയിലൂടെ അവരെ സഹായിക്കുകയും ചെയ്യും.

പുതു വിപണികള്‍ കീഴടക്കാന്‍ കേരളത്തിന്റെ സ്ത്രീശക്തി; ആമസോണ്‍ സഹേലിയില്‍ ഇനി കുടുംബശ്രീ ഉല്‍പ്പന്നങ്ങ

ആമസോണ്‍ സഹേലിയില്‍ നിലവില്‍ 17പങ്കാളികളും 100,000 സ്ത്രീ സംരംഭകരുമുണ്ട്. സ്ത്രീ സംരംഭകര്‍, വീട്ടമ്മമാര്‍, കരകൗശലനിമാതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള ഇവര്‍ നിര്‍മിക്കുന്ന വസ്ത്രങ്ങള്‍, ജ്വല്ലറി, ഗ്രോസറി തുടങ്ങി 13 വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ സഹേലിയില്‍ ഉള്ളത്.

നിങ്ങളുടെ സമ്പാദ്യം ഇരട്ടിപ്പിക്കണോ? ഈ നിക്ഷേപ പദ്ധതികളെ കുറിച്ചറിയൂ...

തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ എ ഹരികിഷോര്‍, ആമസോണ്‍ ഇന്ത്യ ഡയരക്ടര്‍ പ്രണവ് ഭാസിന്‍ എന്നിവര്‍ തമ്മിലാണ് ഇതുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

English summary

amazon sign mou with kudumbashree

amazon sign mou with kudumbashree
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X