പഞ്ചസാര കര്‍ഷകര്‍ക്ക് സബ്‌സിഡി; ഇന്ത്യയ്‌ക്കെതിരേ ലോകവ്യാപാര സംഘടനയില്‍ പരാതിയുമായി ബ്രസീലും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി:പഞ്ചസാര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നയത്തിനെതിരേ പരാതിയുമായി ആസ്ര്‌ത്രേലിയയും ബ്രസീലും ലോക വ്യാപാര സംഘടയെ സമീപിച്ചു. കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നത് വിപണിയില്‍ ആവശ്യത്തിലധികം പഞ്ചസാര എത്തുന്നതിനും വില കുറയുന്നതിനും കാരണമാവുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. കരിമ്പ് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നത് ആഗോള പഞ്ചസാര വിപണിയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ഇരു രാജ്യങ്ങളുടെയും കണ്ടെത്തല്‍.

 
പഞ്ചസാര കര്‍ഷകര്‍ക്ക് സബ്‌സിഡി; ഇന്ത്യയ്‌ക്കെതിരേ ലോകവ്യാപാര സംഘടനയില്‍ പരാതിയുമായി ബ്രസീലും

ഇത് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ആസ്‌ത്രേലിയന്‍ സര്‍ക്കാരാണ് ഇന്ത്യയ്‌ക്കെതിരേ ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ബ്രസീലും അവര്‍ക്കൊപ്പം ചേരുകയായിരുന്നു. ലോക വ്യാപാര സംഘടനയുടെ നിയമങ്ങളുടെ ലംഘനമാണ് സബ്‌സിഡിയിലൂടെ ഇന്ത്യ ചെയ്യുന്നതെന്ന് ആസ്‌ത്രേലിയന്‍ വാണിജ്യകാര്യ മന്ത്രി സൈമണ്‍ ബിര്‍മിംഗ്ഹാം കുറ്റപ്പെടുത്തി.

ജിഎസ്ടിയില്‍ നിന്ന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തു കളയുന്നത് ശരിയോ? അത് കള്ളപ്പണത്തിന് കാരണമാവുമെന്ന് വിദഗ്ധര്‍

ആസ്‌ത്രേലിയയിലെയും ബ്രസീലിലെയും മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കരിമ്പ് കര്‍ഷകരെയും പഞ്ചസാര മില്‍ ഉടമകളെയും ഇത് ദോഷകരമായി ബാധിക്കുകന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ലോക വ്യാപാര സംഘനട മുമ്പാകെ പരാതി നല്‍കുകയല്ലാതെ തങ്ങള്‍ക്കു മുമ്പില്‍ മറ്റുവഴികളൊന്നുമില്ല.

പഞ്ചസാര കര്‍ഷകര്‍ക്ക് സബ്‌സിഡി; ഇന്ത്യയ്‌ക്കെതിരേ ലോകവ്യാപാര സംഘടനയില്‍ പരാതിയുമായി ബ്രസീലും

രാജ്യത്തെ പഞ്ചസാര വ്യവസായ രംഗത്തിന്റെ പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന സമീപനം സാധ്യമല്ലെന്നും ആസ്‌ത്രേലിയന്‍ മന്ത്രി വ്യക്തമാക്കി. തങ്ങളുടെ കര്‍ഷകരെയും കാര്‍ഷിക വ്യവസായങ്ങളെയും സംരക്ഷിക്കാന്‍ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങള്‍ക്കുള്ള അവകാശത്തെ തങ്ങള്‍ അംഗീകരിക്കുന്നതായും അത് സംഘടനയുടെ നിയമം ലംഘിച്ചുകൊണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

English summary

Brazil has joined Australia to lodge a formal complaint against India

Brazil has joined Australia to lodge a formal complaint against India
Story first published: Monday, March 4, 2019, 16:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X