മൂത്രം ശേഖരിച്ച് യൂറിയ ഉല്‍പ്പാദിപ്പിക്കൂ; എങ്കില്‍ വളം ഇറക്കുമതി വേണ്ടിവരില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഗ്പൂര്‍: രാജ്യത്തെ മുഴുവന്‍ പൗരന്മാരുടേയും മൂത്രം ശേഖരിച്ച് അതില്‍ നിന്ന് യൂറിയ വളം ഉണ്ടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഇന്ത്യക്ക് മറ്റു രാജ്യങ്ങളില്‍ നിന്ന് വളം ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന മേയര്‍ ഇനൊവേഷന്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ യംഗ് ഇനൊവേറ്റേഴ്സ് മീറ്റിലാണ് മന്ത്രിയുടെ പരാമര്‍ശം.

 

മൂത്രം ശേഖരിച്ച് യൂറിയ ഉല്‍പ്പാദിപ്പിക്കൂ; എങ്കില്‍ വളം ഇറക്കുമതി വേണ്ടിവരില്ലെന്ന് കേന്ദ്രമന്ത്രി ന

മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളിലെ മൂത്രം ശേഖരിക്കാന്‍ താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നമ്മള്‍ യൂറിയ ഇറക്കുമതി ചെയ്യുകയാണ്. എന്നാല്‍ നമ്മള്‍ രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുകായണെങ്കില്‍ നമുക്ക് പിന്നെ യൂറിയ ഇറക്കുമതി ചെയ്യേണ്ട ആവശ്യമുണ്ടാകില്ല. അത്രയ്ക്ക് കഴിവുണ്ടതിന്. അതില്‍ ഒന്നും വെറുതെയാവുകയുമില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ തന്റെ നവീനമായ ആശയങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും ഗഡ്കരി കുറ്റപ്പെടുത്തി. മറ്റുള്ള ആളുകള്‍ താനുമായി സഹകരിക്കില്ല, കാരണം എന്റെ ആശയങ്ങളെല്ലാം നവീനങ്ങളാണ്. നവീനമായ ആശയങ്ങള്‍ക്കെതിരേ പുറംതിരിഞ്ഞുനില്‍ക്കുന്ന സമീപമാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ ആളുകള്‍ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചസാര കര്‍ഷകര്‍ക്ക് സബ്‌സിഡി; ഇന്ത്യയ്‌ക്കെതിരേ ലോകവ്യാപാര സംഘടനയില്‍ പരാതിയുമായി ബ്രസീലും

താന്‍ സ്വന്തം മൂത്രം ശേഖരിക്കാറുണ്ടെന്നും, ദല്‍ഹിയിലെ ഔദ്യോഗിക വസതിയിലെ തോട്ടത്തിലെ ചെടികള്‍ക്കും മറ്റും തന്റെ മൂത്രം വളമായി ഉപേയാഗിക്കാറുണ്ടെന്നും ഗഡ്കരി നേരത്തേ പറഞ്ഞത് ചര്‍ച്ചയായിരുന്നു. മനുഷ്യരുടെ മുടിയില്‍ നിന്ന് വളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ് നിര്‍മിക്കുന്നതിനെ പറ്റിയും ഗഡ്കരി നേരത്തേ പറഞ്ഞിരുന്നു. താന്‍ ഇത് പരീക്ഷിച്ചതാണെന്നും തന്റെ കൃഷിയിടത്തില്‍ ഇതുപയോഗച്ചതിനാല്‍ 25 ശതമാനം വരെ അധിക വിളവ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ നിര്‍മിക്കുന്ന ജൈവ വളം ദുബയിലേക്ക് കയറ്റി അയക്കാറുണ്ടെന്നും പൂര്‍ത്തി ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ ഉടമ കൂടിയായ മന്ത്രി പറഞ്ഞു.

Read more about: nitin gadkari idea ആശയം
English summary

store urine and end urea import nitin gadkari

store urine and end urea import nitin gadkari
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X