മൊബൈല്‍ ഗെയിമുകള്‍ വെറും കളിയല്ല; ഒരു വര്‍ഷത്തെ വരുമാനം 5000 കോടിയോളം രൂപ

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: രാജ്യത്ത് ഓണ്‍ലൈന്‍ ഗെയിമുകളുടെ വളര്‍ച്ചയില്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടാകുമെന്ന് കണക്കുകൂട്ടല്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യ വികസിച്ചതോടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴി കോടികളുടെ വരുമാനമാണ് രാജ്യത്തിന് ലഭിക്കുന്നത്.

 

നാലു വര്‍ഷത്തിനിടയില്‍ 11,900 കോടി

നാലു വര്‍ഷത്തിനിടയില്‍ 11,900 കോടി

2014ല്‍ ഗെയിമിംഗ് വ്യവസായത്തില്‍ നിന്നുള്ള വരുമാനം 2000 കോടി രൂപയായിരുന്നുവെങ്കില്‍ 2018 ആകുമ്പോഴേക്കും അത് ഇരട്ടിയിലേറെ വര്‍ധിച്ച് 4,400 കോടി രൂപയായി. 2023 ആകുമ്പോഴേക്ക് ഇത് 11,900 കോടി രൂപയായി ഉയരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇന്റര്‍നെറ്റിന്റെ വ്യാപനം

ഇന്റര്‍നെറ്റിന്റെ വ്യാപനം

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്‌പോര്‍ട്‌സ് ഗെയിമിംഗ് റിപ്പോര്‍ട്ട് പ്രകാരം മൊബൈല്‍ ഫോണ്‍ വഴിയുള്ള ഗെയിമുകളാണ് ഈ മേഖലയില്‍ നിന്നുള്ള വരുമാനത്തിന്റെ 85 ശതമാനവും നേടിത്തരുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ വിലക്കുറവ്, ഇന്റര്‍നെറ്റിന്റെ വ്യാപനം, ഡാറ്റാ താരിഫിലുണ്ടായ വന്‍ കുറവ് എന്നിവയാണ് ഓണ്‍ലൈന്‍ ഗെയിമുകളുടെ വര്‍ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഫാന്റസി സ്‌പോര്‍ട്‌സിന് ആരാധകരേറെ

ഫാന്റസി സ്‌പോര്‍ട്‌സിന് ആരാധകരേറെ

പസ്സ്‌ലുകള്‍, ആക്ഷന്‍ ഗെയിമുകള്‍, അഡ്വഞ്ചര്‍ ഗെയിമുകള്‍ എന്നിവയ്ക്കാണ് രാജ്യത്ത് പ്രചാരം കൂടുതല്‍. ഫാന്റസി സ്‌പോര്‍ട്‌സും രാജ്യത്ത് വളര്‍ച്ചയുടെ പാതയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഫാന്റസ് സ്‌പോര്‍ട്‌സ് ഓപ്പറേറ്റര്‍മാരുടെ എണ്ണം 2010ല്‍ 10 ആയിരുന്നത് 2018 ആകുമ്പോഴേക്കും 70 ആയി ഉയര്‍ന്നു. അതേസമയം ഈ ഗെയിമുകള്‍ കളിക്കുന്നവരുടെ എണ്ണം 2016 ജൂണില്‍ 20 ലക്ഷമായിരുന്നത് 2019 ഫെബ്രുവരിയില്‍ അഞ്ച് കോടിയായാണ് വര്‍ധിച്ചത്.

പ്രചാരം കൂടുതല്‍ ചെറു നഗരങ്ങളില്‍

പ്രചാരം കൂടുതല്‍ ചെറു നഗരങ്ങളില്‍

റിപ്പോര്‍ട്ടിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 74 ശമതാനം പേരും ആഴ്ചയും ഒന്നു മുതല്‍ മൂന്നു വരെ തവണ ഗെയിം കളിക്കുന്നവരാണ്. 20 ശതമാനം പേരാണ് ആഴ്ചയില്‍ അഞ്ചിലേറെ തവണ കളിക്കുന്നവര്‍. അതേസമയം, രാജ്യത്തെ വന്‍ നഗരങ്ങളെ അപേക്ഷിച്ച് ചെറു പട്ടണങ്ങളിലാണ് ഗെയിമിന്റെ ആരാധകര്‍ കൂടുതലും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കമ്പം ക്രിക്കറ്റിനോട്

കമ്പം ക്രിക്കറ്റിനോട്

ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിമുകള്‍ കളിക്കുന്നവരില്‍ ഏറെ പേര്‍ക്കും ഇഷ്ടം ക്രിക്കറ്റാണെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം പേരും ഫാന്റസ് ക്രിക്കറ്റാണ് കളിക്കാറ്. എന്നാല്‍ ഫുട്‌ബോള്‍ ഗെയിമുകള്‍ ഇഷ്ടപ്പെടുന്നവരും കുറവല്ല. 54 ശതമാനമാണ് ഫുട്‌ബോള്‍ പ്രേമികളുടെ നിരക്ക്. ഈ രീതിയില്‍ പോയാല്‍ 2020 ആകുമ്പോഴേക്കും ഈ ഗെയിം കളിക്കുന്നവരുടെ എണ്ണം 10 കോടി കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


English summary

online gaming industry eyes rs 11900 crore revenue by 2023

online gaming industry eyes rs 11900 crore revenue by 2023
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X