ഹെൽത്ത് ഇൻഷുറൻസ്: ഉയർന്ന തുകയാണോ വില്ലൻ? മാസ തവണയിൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യം വരുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ രാജ്യങ്ങളിൽ ഓരോ വ്യക്തിയ്ക്കും ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണെന്ന കാര്യം എത്ര പേർക്കറിയാം? ചില രാജ്യങ്ങളിലാകട്ടെ കാലു കുത്തണമെങ്കിൽ തന്നെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കണം. എന്നാൽ നമ്മുടെ നാട്ടിൽ സ്വന്തം ആരോ​ഗ്യത്തിന് യാതൊരു വിലയുമില്ല. പുതിയ വാഹനം വാങ്ങുമ്പോൾ പതിനായിരങ്ങൾ കൊടുത്ത് ഇൻഷുറൻസ് എടുക്കുന്നവർ പോലും അതിലും വിലപ്പെട്ട സ്വന്തം ആരോ​​ഗ്യത്തിനും ജീവനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാറില്ല. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ഉയർന്ന പ്രീമിയവും വേണ്ടത്ര ബോധവത്കരണം ഇല്ലാത്തതും ആണ്.

ഉയർന്ന തുക നൽകേണ്ട
 

ഉയർന്ന തുക നൽകേണ്ട

ഉയർന്ന പ്രീമിയം തുക ഓർത്ത് ഇനി മുതൽ ആരും ഹെൽത്ത് ഇൻഷുറൻ പോളിസി എടുക്കാതിരിക്കേണ്ട കാരണം പ്രീമിയം തുക പ്രതിമാസ തവണയിൽ അടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജനറൽ ഇൻഷുറൻസ് കമ്പനികൾ. ഈ വിഷയത്തിൽ മാർഗനിർദ്ദേശങ്ങൾ തേടാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ് കമ്പനികൾ. വാർഷിക പ്രീമിയം 20000ൽ കൂടുതലുള്ള തുകയായിരിക്കും മാസത്തവണകളായി അടയ്ക്കാൻ അനുവദിക്കുക.

നിലവിലെ രീതി

നിലവിൽ ഒറ്റത്തവണയായാണ് എത്ര വലിയ പ്രീമിയം തുകയും അടയ്ക്കേണ്ടത്. എന്നാൽ ഇത് മാസത്തവണയിലേയ്ക്ക് മാറ്റുകയാണെങ്കിൽ കൂടുതൽ ആളുകളെ ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയത്തിലേയ്ക്ക് ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ചെറിയ പ്രീമിയം തുകയ്ക്ക് ഈ രീതി അനുവദനീയമല്ല.

പ്രീമിയം തുക

ഒരു സാധാരണ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് പ്രതിവർഷം 35,000 മുതൽ 40,000 രൂപ വരെയാണ് പ്രീമിയം തുക. ഇത് മാസത്തവണ ആക്കുന്നതോടെ ഒരുമിച്ച് പണം അടയ്ക്കാൻ പറ്റാത്തവർക്കും പോളിസി എടുക്കാനുള്ള സൗകര്യമാണ് ലഭിക്കുക. നിലവിൽ ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ പ്രീമിയം തുകയുടെ വാർഷിക വളർച്ചാ നിരക്ക് 40 മുതൽ 45 ശതമാനം വരെയാണ്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
 

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ

  • ഒരു കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് ഇൻഷുർ ചെയ്യുമ്പോൾ ഫാമിലി ഫ്ളോട്ടർ പോളിസിയാണ് ഏറ്റവും അഭികാമ്യം.
  • അവനവന്റെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് വേണം ഇൻഷുർ ചെയ്യേണ്ട തുക നിശ്ചയിക്കാൻ. എന്നാൽ അസുഖങ്ങൾ, അപകടങ്ങൾ, മാരക രോഗങ്ങൾ എന്നിവയ്ക്ക് വേണ്ട ചികിത്സാ ചെലവുകളും പോളിസി എടുക്കുമ്പോൾ ആലോചിക്കണം.
  • നിലവിൽ പോളിസി ഉള്ളവർ ഉയർന്ന തുകയ്ക്ക് ഇൻഷുർ ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ‘ടോപ് അപ്' പോളിസികൾ എടുത്താൽ മതിയാകും.

malayalam.goodreturns.in

English summary

Health premiums on EMIs? Insurers broach idea to IRDAI

General insurance companies are looking to avail of a facility of offering health insurance on equated monthly installments (EMIs). The insurers have approached the regulator to seek guidelines on this matter.
Story first published: Tuesday, March 12, 2019, 9:38 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more